
തിരുവനന്തപുരം: മുഖ്യമന്ത്രിയോട് അടുപ്പമുള്ളയാൾ പിടിക്കപ്പെട്ടപ്പോൾ സർക്കാർ ലഹരിയുടെ പക്ഷത്തേക്ക് മാറിപ്പോയോ എന്ന സംശയം ഉടലെടുക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഇതുമായി ബന്ധപ്പെട്ട തന്റെ പ്രതികരണത്തിന് അപ്രഖ്യാപിത സോഷ്യൽ മീഡിയ സെൻസർഷിപ്പ് ഏർപ്പെടുത്തി സർക്കാർ നീക്കം ചെയ്തുവെന്നും അദ്ദേഹം ഫേസ് ബുക്കിൽ കുറിച്ചു.
മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോ ഓർഡിനേറ്റർ എന്ന് അവകാശപ്പെടുന്ന ആളാണ് ലഹരിക്കടത്തിൽ പിടിയിലായത്. ഇത് ജനങ്ങളിൽ നിന്നു മറച്ചുവയ്ക്കാൻ സർക്കാർ ഇടപെട്ടിരിക്കുന്നു. അതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന വാർത്തകൾ ഇന്ത്യയിലുള്ളവർക്ക് കാണാൻ സാധിക്കാത്തവിധം നിയന്ത്രിക്കപ്പെടുകയാണ്.
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ആഭ്യന്തരമന്ത്രിക്ക് കിട്ടിയ അഭിനന്ദനങ്ങളും നല്ല വാക്കുകളും ഒരു മയക്കുമരുന്ന് കടത്തുകാരന്റെ ദാസ്യപ്പണിയിലൂടെ കളഞ്ഞു കുളിക്കരുത്. ഈ അനീതിക്കെതിരെ ആഭ്യന്തരമന്ത്രി പ്രതികരിക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |