
തിരുവനന്തപുരം: സംസ്ഥാനത്തെ റെയിൽ മെയിൽ സർവീസ് (ആർ.എം.എസ്) വിഭാഗത്തിന്റെ പ്രവർത്തനം 15വരെ മാത്രമായിരിക്കും. തപാൽ സേവനങ്ങളുടെ ജനപിന്തുണ കുറഞ്ഞതും ട്രെയിൻ യാത്രയ്ക്ക് നൽകുന്ന പണം കൂടുതലായതുമാണ് ഈ നീക്കത്തിന് കാരണം. ട്രെയിൻ സേവനങ്ങൾക്ക് നിശ്ചിത തുക നൽകേണ്ടതുണ്ട്. എന്നാൽ തപാലിന്റെ എണ്ണം നോക്കിയല്ല അവ ഈടാക്കുന്നത്. സംസ്ഥാനത്ത് എട്ട് ട്രെയിൻ റൂട്ടുകളിലൂടെയായിരുന്നു തപാലുകൾ സഞ്ചരിച്ചുകൊണ്ടിരുന്നത്. ഇതിന് പകരം 13 റോഡ് നെറ്റ് വർക്കുകൾക്കാണ് തപാൽ വകുപ്പ് പുതുതായി രൂപം കൊടുത്തിരിക്കുന്നത്. ഇതോടെ ചെലവ് ആറ് കോടി രൂപയോളം കുറയ്ക്കാനും കഴിയുമെന്നാണ് തപാൽ വകുപ്പിന്റെ കണ്ടെത്തൽ.
വില്ലനായി സോഷ്യൽ മീഡിയ
ആർ.എം.എസിന് ശരിക്കും വില്ലനായത് ഇ.മെയിലുകളും സോഷ്യൽ മീഡിയകളുമാണ്. ആരും കാർഡുകൾ പോലും അയക്കാത്ത സ്ഥിതിയാണ്. നിലവിൽ കോടതിനോട്ടീസുകളും ആധാർ കാർഡുകളും പാസ്പോർട്ടുകളുമാണ് തപാൽ വഴി സഞ്ചരിക്കുന്നത്. പോസ്റ്റൽ സേവനങ്ങളിൽ കൂടുതലും പാർസൽ സർവീസുകളാണ്. സംസ്ഥാനത്ത് 5060 പോസ്റ്റോഫീസുകളാണുള്ളത്.വർഷത്തിൽ 589കോടിയുടെ തപാൽ സേവനമാണിവിടെ നടക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |