SignIn
Kerala Kaumudi Online
Tuesday, 21 April 2026 11.14 AM IST

പൗർണമിക്കാവ് ആദിശക്തിയുടെ ശ്രീകോവിൽ അവസാന ഘട്ടത്തിൽ

Increase Font Size Decrease Font Size Print Page
sss

തിരുവനന്തപുരം: വെങ്ങാനൂർ പൗർണമിക്കാവ് ശ്രീ ബാല ത്രിപുര സുന്ദരി ദേവീക്ഷേത്രത്തിലെ ആദിശക്തിയുടെ ശ്രീകോവിലിന്റെ നിർമ്മാണം അവസാന ഘട്ടത്തിൽ. ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള ആദിശക്തിയുടെ വിഗ്രഹമാണ് പ്രതിഷ്ഠിക്കുന്നത്.രാജസ്ഥാനിലെ മാർബിൾ മലയിൽ നിന്നും ഒറ്റക്കല്ലിൽ കൊത്തിയെടുത്ത 23അടി പൊക്കമുള്ളതാണ് ആദിശക്തിയുടെ വിഗ്രഹം.അതോടൊപ്പം രാജമാതംഗിയുടേയും ദുർഗ്ഗയുടേയും വിഗ്രഹങ്ങളും രാജസ്ഥാനിലാണ് കൊത്തിയെടുത്തത്. 2വർഷങ്ങൾക്ക് മുമ്പ് രാജസ്ഥാൻ മുതൽ പൗർണമിക്കാവ് വരെ സ്വീകരണം കൊടുത്താണ് മൂന്ന് ട്രയിലറുകളിലായി വിഗ്രഹങ്ങൾ കൊണ്ടുവന്നത്.ഇത്രയും ഉയരമുള്ള വിഗ്രഹങ്ങൾ മേൽക്കൂരയില്ലാതെ പ്രതിഷ്ഠിക്കാറുണ്ടെങ്കിലും താന്ത്രിക വിധി പ്രകാരമുള്ള ക്ഷേത്ര ശ്രീകോവിലിനുള്ളിൽ പ്രതിഷ്ഠിക്കുന്നത് ലോക ചരിത്രത്തിലാദ്യമായാണ്.തേക്കിലും ഈട്ടിയിലുമാണ് ആദിശക്തിശ്രീകോവിൽ നിർമ്മിച്ചിരിക്കുന്നത്.മേൽക്കൂരയിൽ ചെമ്പ് തകിടുകൾ പാകിയിട്ടുണ്ട്.ഏപ്രിൽ 2ന് മീനമാസ പൗർണമിയിലാണ് ശ്രീകോവിൽ സമർപ്പണം നടക്കുന്നത്.മധുര മീനാക്ഷി ക്ഷേത്രത്തിലെ മുഖ്യപുരോഹിതനായ ശങ്കരഭട്ടും ആസാം കാമാഖ്യക്ഷേത്രത്തിലെ മുഖ്യപുരോഹിതനായ അശോക് ഭട്ടാചാര്യയും ചേർന്നാണ് ശ്രീകോവിൽ സമർപ്പണത്തിന് കാർമ്മികത്വം വഹിക്കുന്നത്.5വർഷത്തിന് മുമ്പ് പൗർണമിക്കാവിൽ നടന്ന യാഗവിധി പ്രകാരമാണ് വിഗ്രഹം പ്രതിഷ്ഠിക്കുന്നതും ഡിസംബർ 23മുതൽ 31 വരെ മഹാകാളികാ യാഗം നടക്കുന്നതെന്നും ക്ഷേത്രഭാരവാഹികൾ അറിയിച്ചു.

TAGS: POURNAMIKKAVU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.