
തിരുവനന്തപുരം: പാലക്കാട് റെയിൽവേ ഡിവിഷൻ ഇല്ലാതാക്കാനുള്ള നീക്കത്തിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ്.
ബി.ജെ.പിയുടെ രാഷ്ട്രീയ അജണ്ടയ്ക്ക് വശംവദരാകുന്നില്ലെന്ന കാരണത്താൽ കേരളത്തിലെ ജനങ്ങളെയാകെ ശിക്ഷിക്കുകയാണ് കേന്ദ്ര സർക്കാർ.
രഹസ്യ നീക്കത്തിലൂടെ മംഗളൂരു ഉൾപ്പെടുന്ന പാലക്കാടിന്റെ സുപ്രധാന ഭാഗങ്ങൾ മൈസൂരുവിലേക്ക് മാറ്റി. റെയിൽവേ കൺസൾറ്റേറ്റീവ് കമ്മിറ്റിയിൽ ചർച്ച ചെയ്യാനോ, ബന്ധപ്പെട്ട പാർലമെന്റ് അംഗങ്ങളെ അറിയിക്കാനോ പോലും തയ്യാറായില്ല.
കേരള ജനത കൈയ്യും കെട്ടി നോക്കി നിൽക്കുമെന്ന് കേന്ദ്രം കരുതരുത്. സംസ്ഥാനത്തെ ജനങ്ങളെയാകെ ബാധിക്കുന്ന വിഷയമായിട്ടും കേരളത്തിലെ ബി.ജെ.പി നേതാക്കൾക്ക് മിണ്ടാട്ടമില്ല. വിഷയത്തിന്റെ ഗൗരവത്തിനനുസരിച്ച് പ്രതികരിക്കാൻ തയ്യാറാകാത്ത സംസ്ഥാന സർക്കാരിന്റെ നിലപാടും സംശയാസ്പദ ആണെന്ന് സി.പി.എം സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |