SignIn
Kerala Kaumudi Online
Thursday, 13 August 2026 1.37 AM IST

രാജേഷിന്റെ കുടുംബത്തിന് കൈത്താങ്ങായി നൂറുൽ ഇസ്ലാം സർവകലാശാലയും നിംസ് മെഡിസിറ്റിയും

cccc

തിരുവനന്തപുരം: രക്ഷാപ്രവർത്തനത്തിനിടെ ജീവൻ നഷ്ടപ്പെട്ട കല്ലിയൂർ സ്വദേശി രാജേഷിന്റെ കുടുംബത്തിന് കൈത്താങ്ങായി നൂറുൽ ഇസ്ലാം സർവകലാശാലയും നിംസ് മെഡിസിറ്റിയും. രാജേഷിന്റെ മക്കളുടെ ഉന്നതവിദ്യാഭ്യാസ ചെലവുകൾ ഏറ്റെടുക്കുന്നതിനൊപ്പം ഭാര്യ ഷഫ്യയ്ക്ക് നിംസ് മെഡിസിറ്റിയിൽ സ്ഥിരനിയമനവും ഉറപ്പുനൽകി. നൂറുൽ ഇസ്ലാം സർവകലാശാല ചാൻസലർ എം. എസ്. ഫൈസൽ ഖാൻ രാജേഷിന്റെ വീട്ടിലെത്തി നിംസ് മെഡിസിറ്റിയുടെ ധനസഹായം കുടുംബത്തിന് കൈമാറി. രാജേഷിന്റെ രണ്ട് മക്കളുടെയും പഠനത്തിനാവശ്യമായ മുഴുവൻ ചെലവുകളും നൂറുൽ ഇസ്ലാം സർവകലാശാല വഹിക്കും. കെ.ഇ. മാമൻ സ്‌കോളർഷിപ്പിൽ ഉൾപ്പെടുത്തിയാണ് സൗജന്യ പദ്ധതി നടപ്പാക്കുന്നത്. നിംസ് മെഡിസിറ്റി ജനറൽ മാനേജർ ഡോ.കെ.എ.സജു, അഡ്വ.വിനോദ് സെൻ, കൊറ്റാമം വിനോദ്, നിംസ് മെഡിസിറ്റി സീനിയർ മാനേജർ എസ്.വി.രാജേഷ് കുമാർ എന്നിവരും ഒപ്പമുണ്ടായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAJESH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA