SignIn
Kerala Kaumudi Online
Thursday, 13 August 2026 1.36 AM IST

ശിവഗിരിയിൽ ബലിയിട്ടത് ആയിരങ്ങൾ

sivagiri

ശിവഗിരി: ശിവഗിരിയിൽ പിതൃക്കൾക്ക് കർക്കട വാവുബലി അർപ്പിക്കാനെത്തിയത് ആയിരങ്ങൾ. ശിവഗിരി മഠത്തിലെ അന്നക്ഷേത്രം ഹാളിൽ ഇന്നലെ പുലർച്ചെ അഞ്ചിന് ആരംഭിച്ച ചടങ്ങുകൾ ഉച്ചയോടെ സമാപിച്ചു. സന്യാസി ശ്രേഷ്ഠരുടെയും കർമ്മികളുടെയും നേതൃത്വത്തിലായിരുന്നു ചടങ്ങുകൾ. ബലിതർപ്പണത്തിനായി സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ നിന്നുള്ളവരും നേരത്തെ ശിവഗിരിയിലെത്തിയിരുന്നു. ബലിതർപ്പണത്തിനായി വിപുലമായ സൗകര്യങ്ങളും മഠം ഒരുക്കിയിരുന്നു. ബലിതർപ്പണത്തിന് ശേഷം മഹാസമാധിയിലും ശാരദാമഠത്തിലും വൈദിക മഠത്തിലും ഭക്തർ ദർശനം നടത്തി. തുടർന്ന് അന്നദാനവുമുണ്ടായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SIVAGIRI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA