SignIn
Kerala Kaumudi Online
Thursday, 13 August 2026 1.36 AM IST

ശിവഗിരി: ഗുരുദേവ ജയന്തി ആഘോഷം ഗവർണർ ഉദ്ഘാടനം ചെയ്യും

s

ശിവഗിരി: ശ്രീനാരായണ ഗുരുദേവൻ്റെ 172 -ാം ജയന്തി ആഘോഷം 28ന് രാവിലെ 9.30ന് കേരള ഗവർണർ രാജേന്ദ്ര

വിശ്വനാഥ് ആർലേക്കർ ഉദ്ഘാടനം ചെയ്യും.ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡൻ്റ് സ്വാമി സച്ചിദാനന്ദ അധ്യക്ഷത വഹിക്കും.

ചതയ ദിനമായ അന്ന് രാവിലെ 4.30ന് പർണ്ണശാലയിൽ ശാന്തിഹവനം,5.10ന് ശാരദാമഠത്തിൽ വിശേഷാൽ പൂജ.5.30ന് മഹാസമാധിയിൽ വിശേഷാൽ ഗുരു പൂജ.6 മുതൽ വിശേഷാൽ ചതയ പൂജ, തിരു അവതാര മുഹൂർത്ഥ പ്രാർത്ഥന.7ന് ജയന്തി ആഘോഷങ്ങൾക്ക് സ്വാമി സച്ചിദാനന്ദ പതാക ഉയർത്തും.7.30ന് സ്വാമി അവ്യാനന്ദ ദീപ പ്രകാശനം നടത്തും. ഉദ്ഘാടന സമ്മേളനത്തിൽ അടൂർ പ്രകാശ് എം.പി, വി ജോയി എം.എൽ.എ,നഗരസഭ ചെയർപേഴ്സൺ ഗീതാ ഹേമചന്ദ്രൻ എന്നിവർ പ്രഭാഷണം നടത്തും.ജയന്തി ആഘോഷ കമ്മിറ്റി ചെയർമാൻ കെ. ജി ബാബുരാജ്,മുരളിയാ ഫൗണ്ടേഷൻ ചെയർമാൻ കെ.മുരളിധരൻ,എസ്.എൻ.ഡി. പി യോഗം ശിവഗിരി യൂണിയൻ പ്രസിഡൻ്റ് ബി.ജയപ്രകാശൻ എന്നിവർ ആശംസകൾ നേരും.ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ സ്വാഗതം പറയും.

11.30ന് ശ്രീ നാരായണ ധർമ്മ ചർച്ചാ സമ്മേളനം മന്ത്രി എം ലിജു ഉദ്ഘാടനം ചെയ്യും.സ്വാമി സച്ചിദാനന്ദ അധ്യക്ഷത വഹിക്കും.സ്വാമി ശുഭാംഗാനന്ദ,സ്വാമി ശാരദാനന്ദ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തും.ബി.ബി ഗോപകുമാർ എം.എൽ.എ,ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പ്രിയദർശിനി,ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ:വി.പി ജഗതി രാജ്,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സന്തോഷ് കുമാർ,ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ,യോഗം ശിവഗിരി യൂണിയൻ സെക്രട്ടറി അജി എസ്.ആർ.എം,ജി.ഡി.പി.എസ് വൈസ് ചെയർമാൻ വി.കെ മുഹമ്മദ് ഭിലായി,കൗൺസിലർ പ്രസന്ന കുമാർ അഡ്വ:എസ്.കെ പ്രീജ,ഗുരുധർമ്മ പ്രചരണ സഭ രജിസ്ട്രാർ കെ.ടി സുകുമാരൻ,അഡ്വ:സ്മിത സുന്ദരേശൻ എന്നിവർ പ്രഭാഷണം നടത്തും. സ്വാമി സച്ചിദാനന്ദ രചിച്ച ശ്രീ നാരായണ ദിവ്യലീലാമൃതം രണ്ടാം വാല്യം,ഡോ:സന്തോഷ് സി.ആർ രചിച്ച ദൈവദശകം ഗുരുവിൻ്റെ മഹായാനം,ഡോ:എസ് ഓമന രചിച്ച മഹാഗുരു,എൽ.വിനയകുമാർ രചിച്ച ശ്രീനാരായണ ഗുരു :വിഷൻ ആൻ്റ് മിഷൻ എന്നീ പുസ്തകങ്ങളുടെ പ്രകാശനവും നടക്കും

വൈകിട്ട് 5ന് ഭക്തിനിർഭരമായ ജയന്തി ഘോഷയാത്ര ശിവഗിരിയിൽ നിന്നാരംഭിക്കും.ഗുരുദേവ റിക്ഷയ്ക്ക് അകമ്പടിയായി പഞ്ചവാദ്യം,മുത്തുക്കുടകൾ,ഗുരുദേവ വിഗ്രഹം വഹിച്ചുകൊണ്ടുള്ള രഥം, ശിങ്കാരി മേളം,കലാരൂപങ്ങൾ,ഫ്ലോട്ടുകൾ തുടങ്ങിയവ അണി നിരക്കും.ശിവഗിരി ഹയർ സെക്കൻഡറി സ്കൂൾ,ശിവഗിരി നഴ്സിംഗ് കോളേജ്,എസ്.എൻ കോളേജ്,വട്ടപ്ലാംമൂട്,പാലച്ചിറ, പുത്തൻ ചന്ത, ആയൂർവേദ ആശുപത്രി ജംഗ്ഷൻ,മൈതാനം,റെയിൽവേ സ്റ്റേഷൻ വഴി ശിവഗിരിയിൽ തിരിച്ചെത്തും.

27ന് രാവിലെ 8ന് മുരുക്കുംപുഴ ശ്രീകാളകണ്ഠ്ശ്വേര ക്ഷേത്രത്തിൽ നിന്ന് കൊടിയും കൊടിക്കയറും അലങ്കരിച്ച രഥത്തിൽ ശിവഗിരിയിലേയ്ക്ക് പുറപ്പെടും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SIVAGIRI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA