
തിരുവനന്തപുരം: മെസ്സിയെ കൊണ്ടുവരാമെന്ന് പറഞ്ഞ് കബളിപ്പിച്ചതിനെക്കാൾ ഇടതു സർക്കാരിന്റെ സഹായത്തോടെ ഒരു വിവാദ വ്യവസായി 126 കോടി രൂപ ഇന്ത്യയിൽ നിന്ന് വിദേശത്തേക്ക് അനധികൃതമായി കടത്തിയതാണ് മെസി വിവാദത്തിൽ നിർണായക കുരുക്ക്. ഇന്നത്തെ മന്ത്രിസഭാ യോഗം പിടിവള്ളിയാക്കുന്നതും ഇതാണ്.
അപകടം മണത്ത അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ മെസ്സിയുടെ രാജ്യത്തെ ഫുട്ബോൾ ഫെഡറേഷന്റെ സന്ദർശനാനുമതി കത്ത് താൻ കണ്ടിട്ടില്ലെന്ന് ഇന്നലെ വാർത്താ സമ്മേളനം നടത്തി പറഞ്ഞു. എല്ലാകാര്യങ്ങളും മുഖ്യമന്ത്രി അറിയണമെന്നില്ലെന്നും പറഞ്ഞതോടെ അന്നത്തെ കായിക മന്ത്രി അബ്ദുറഹിമാനെ കൈവിട്ടതിന് തുല്യമായി കാര്യങ്ങൾ.
സംസ്ഥാന സർക്കാരിന്റെ പണം നഷ്ടപ്പെട്ടിട്ടില്ലെന്ന അബ്ദുറഹ്മാന്റെ നിലപാടും പിണറായി ആവർത്തിച്ചില്ല. ഈ സാഹചര്യത്തിൽ കൂടുതൽ അന്വേഷണം വന്നാൽ അബ്ദുറഹ്മാൻ തനിച്ച് നേരിടേണ്ടിവരും. മെസി സന്ദർശന പദ്ധതി സംബന്ധിച്ച് സംസ്ഥാന കായിക വകുപ്പ് സെക്രട്ടറി നടത്തിയ പരിശോധനാ റിപ്പോർട്ടാണ് ഇപ്പോഴത്തെ വിവാദങ്ങൾക്ക് കാരണമായത്.
ഉന്നതതല അന്വേഷണം,
പിന്നാലെ ഇ.ഡി
# വിദേശത്തേക്ക് കോടികൾ കടത്താൻ മന്ത്രി കൂട്ടുനിന്നെവെന്ന ആരോപണമാണ് നിലനിൽക്കുന്നത്. ഇന്നത്തെ മന്ത്രിസഭാ യോഗം ഉന്നതല അന്വേഷണത്തിന് തീരുമാനിച്ചാൽ, അത് കേന്ദ്ര അന്വേഷണത്തിന് കൈമാറാനുള്ള വഴിയൊരുക്കലാവും. സർക്കാർ തലത്തിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി റിപ്പോർട്ട് നൽകുന്നതോടെ തുടർ നടപടികളിലേക്ക് കടക്കാൻ ഇ.ഡിക്കും സി.ബി.ഐ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിനും കഴിയും
# വ്യവസായി 126 കോടി വിദേശത്തേക്ക് കടത്താൻ അനുമതി ചോദിച്ചാൽ പണത്തിന്റെ ഉറവിടം മുതൽ സർവകാര്യങ്ങളും അന്വേഷിച്ചേ കേന്ദ്രം അനുമതി കൊടുക്കാറുള്ളൂ. കായിക മന്ത്രി സർക്കാർ പദ്ധതിയെന്ന നിലയിലാണ് കേന്ദ്രത്തോട് അനുമതി ചോദിച്ചത്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |