SignIn
Kerala Kaumudi Online
Tuesday, 28 April 2026 5.12 AM IST

ലീവിംഗ് ടുഗതർ പീഡന കേസിൽ സുപ്രീംകോടതി വിവാഹത്തിന് മുമ്പ് എന്തിന് ഒന്നിച്ചുകഴിയുന്നു

Increase Font Size Decrease Font Size Print Page
p

ന്യൂഡൽഹി: ഏതുനിമിഷവും ഉപേക്ഷിക്കപ്പെടാമെന്നതാണ് ലീവിംഗ് ബന്ധങ്ങളിലെ അപകടമെന്നും ഈ ബന്ധത്തിൽപ്പെട്ട് കബളിപ്പിക്കലിനു ഇരയായാൽ തങ്ങൾക്ക് എന്തുചെയ്യാൻ കഴിയുമെന്നും സുപ്രീംകോടതി. വിവാഹത്തിനു മുൻപ് എന്തിനു ലീവിംഗ് പങ്കാളിയോടൊപ്പം ജീവിക്കാൻ പോയെന്നും ജസ്റ്റിസ് നാഗരത്ന ചോദിച്ചു. ലീവിംഗ് പങ്കാളി വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ചൂഷണം ചെയ്‌തെന്ന മദ്ധ്യപ്രദേശ് സ്വദേശിയുടെ ഹർജിയാണ് കോടതി പരിഗണിച്ചത്.

15 വർഷക്കാലം ഒരുമിച്ചു താമസിച്ചു. ബന്ധത്തിൽ 7 വയസുള്ള കുട്ടിയുമുണ്ട്. വിവാഹം കഴിച്ചിട്ടില്ല. ഇപ്പോൾ പറയുന്നു ലൈംഗികാതിക്രമമെന്ന്. പരസ്‌പര സമ്മതത്തോടെയുള്ള ബന്ധത്തിൽ ഈ ആരോപണം എങ്ങനെ നിലനിൽക്കും. വർഷങ്ങൾക്കു ശേഷം പരാതി കൊടുക്കുന്നതിൽ എന്ത് അർത്ഥമാണുള്ളതെന്നും അടിച്ചുപിരിയുമ്പോൾ പുരുഷനെതിരെ പരാതിയുമായി വന്ന സ്ത്രീയോട് സഹതാപം കാണിക്കാൻ മാത്രമേ കഴിയൂവെന്നും രണ്ടംഗ ബെഞ്ച് വ്യക്തമാക്കി.

18-ാം വയസിൽ വിധവയായി കഴിഞ്ഞിരുന്നപ്പോൾ, ബന്ധുവിന്റെ സുഹൃത്തായ സർക്കാർ ജീവനക്കാരൻ വിവാഹം കഴിക്കാമെന്ന് ഉറപ്പുനൽകി അടുത്തുകൂടിയെന്നും തന്റെ സാഹചര്യം മുതലാക്കി വശീകരിച്ച് ലൈംഗികമായി ഉപയോഗിച്ചശേഷം കടന്നുകളഞ്ഞെന്നുമാണ് മദ്ധ്യപ്രദേശ് സ്വദേശിയുടെ പരാതി. പങ്കാളിക്കെതിരെ നൽകിയ ലൈംഗികാതിക്രമക്കേസ് മദ്ധ്യപ്രദേശ് ഹൈക്കോടതി റദ്ദാക്കിയതോടെയാണ് സുപ്രീംകോടതിയെ സമീപിച്ചത്.


വിവാഹബന്ധമില്ലാത്തതിനാലാണ് പങ്കാളി പിന്മാറിയതെന്നും അങ്ങനെ ഉപേക്ഷിച്ചുപോകുന്നത് ക്രിമിനൽ കുറ്റമായി എങ്ങനെ കാണാനാകുമെന്നും ജസ്റ്റിസുമാരായ ബി.വി.നാഗരത്ന, ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ച് ചോദിച്ചു. കേസിൽ മദ്ധ്യസ്ഥതയ്ക്ക് ശ്രമിക്കാനും അതുവഴി കുട്ടിക്കെങ്കിലും ധനസഹായം കിട്ടുമോയെന്ന് നോക്കൂവെന്നും നിർദ്ദേശിച്ചു. വിവാഹം നടന്നിരുന്നെങ്കിൽ നിയമപരമായി ചോദ്യംചെയ്യാനുള്ള അവകാശം സ്ത്രീക്ക് ലഭിക്കുമായിരുന്നു. ബഹുഭാര്യാത്വത്തിന് കേസ് കൊടുക്കാനും ജീവനാംശത്തിനായി കോടതിയെ സമീപിക്കാനും കഴിയുമായിരുന്നെന്നും കൂട്ടിച്ചേർത്തു. ഹർജി മേയ് 25ന് വീണ്ടും പരിഗണിക്കും.

​ ​തൊ​ഴി​ലി​ട​ങ്ങ​ളി​ലെ​ ​ലൈം​ഗി​കാ​തി​ക്ര​മം

കു​റ്റാ​രോ​പി​ത​ർ​ക്ക് ​വി​സ്താ​ര​ത്തി​ന്
അ​വ​സ​രം​ ​ന​ൽ​ക​ണം

കൊ​ച്ചി​:​ ​തൊ​ഴി​ലി​ട​ങ്ങ​ളി​ലെ​ ​ലൈം​ഗി​കാ​തി​ക്ര​മം​ ​ത​ട​യു​ന്ന​ ​പോ​ഷ് ​ആ​ക്ട് ​പ്ര​കാ​ര​മു​ള്ള​ ​പ​രാ​തി​ക​ളി​ൽ​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്കു​ന്ന​തി​നു​മു​മ്പ് ​പ​രാ​തി​യു​ടെ​ ​പ​ക​ർ​പ്പ് ​ആ​രോ​പ​ണ​വി​ധേ​യ​ർ​ക്ക് ​ന​ൽ​ക​ണ​മെ​ന്നും​ ​ക്രോ​സ് ​വി​സ്താ​ര​ത്തി​നു​ള്ള​ ​അ​വ​സ​രം​ ​ന​ൽ​ക​ണ​മെ​ന്നും​ ​ഹൈ​ക്കോ​ട​തി.​ ​അ​ത​ല്ലെ​ങ്കി​ൽ​ ​സ്വ​ഭാ​വി​ക​നീ​തി​ ​നി​ഷേ​ധി​ക്ക​പ്പെ​ടു​മെ​ന്ന് ​ജ​സ്റ്റി​സ് ​എം.​ബി.​ ​സ്‌​നേ​ഹ​ല​ത​ ​വ്യ​ക്ത​മാ​ക്കി.​ ​കോ​ട്ട​യം​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ലെ​ ​ര​ണ്ട് ​ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ​ ​ആ​ഭ്യ​ന്ത​ര​ ​പ​രാ​തി​സ​മി​തി​യു​ടെ​ ​(​ഐ.​സി.​സി​)​ ​റി​പ്പോ​ർ​ട്ടും​ ​തു​ട​ർ​ന്നു​ള്ള​ ​അ​ച്ച​ട​ക്ക​ന​ട​പ​ടി​യും​ ​റ​ദ്ദാ​ക്കി​യ​ ​ഉ​ത്ത​ര​വി​ലാ​ണ് ​സിം​ഗി​ൾ​ബെ​ഞ്ച് ​ഇ​ക്കാ​ര്യം​ ​വ്യ​ക്ത​മാ​ക്കി​യ​ത്.​ ​പ​രാ​തി​യു​ടെ​ ​പ​ക​ർ​പ്പ​ട​ക്കം​ ​ന​ൽ​കി​ ​ര​ണ്ടു​ ​മാ​സ​ത്തി​ന​കം​ ​വീ​ണ്ടും​ ​അ​ന്വേ​ഷ​ണം​ ​ന​ട​ത്താ​നും​ ​നി​ർ​ദ്ദേ​ശി​ച്ചു.
പ​രാ​തി​യു​ടെ​ ​പ​ക​ർ​പ്പോ​ ​ഐ.​സി.​സി​യു​ടെ​ ​റി​പ്പോ​ർ​ട്ടോ​ ​ന​ൽ​കാ​തെ​യാ​ണ് ​ത​ങ്ങ​ൾ​ക്കെ​തി​രെ​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ച്ച​തെ​ന്നാ​യി​രു​ന്നു​ ​ഹ​ർ​ജി​ക്കാ​രു​ടെ​ ​വാ​ദം.​ ​ഹ​ർ​ജി​ക്കാ​രി​ൽ​ ​ഒ​രാ​ളെ​ ​പി​രി​ച്ചു​വി​ടു​ക​യും​ ​ചെ​യ്തി​രു​ന്നു.​ ​വി​വ​രാ​വ​കാ​ശ​ ​അ​പേ​ക്ഷ​ ​ന​ൽ​കി​യ​ ​ശേ​ഷ​മാ​ണ് ​പ​രാ​തി​യു​ടെ​ ​പ​ക​ർ​പ്പ് ​ല​ഭ്യ​മാ​യ​ത്.​ ​ഐ.​സി.​സി​യു​ടെ​ ​റി​പ്പോ​ർ​ട്ട് ​വ​ന്ന​ശേ​ഷ​മാ​യി​രു​ന്നു​ ​ഇ​ത്.​ ​അ​ന്വേ​ഷ​ണ​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​വി​ളി​ച്ചു​വ​രു​ത്തി​യ​പ്പോ​ഴും​ ​പ​ക​ർ​പ്പ് ​ന​ൽ​കി​യി​രു​ന്നി​ല്ല.​ ​പ​രാ​തി​ക്കാ​രി​യെ​ ​ക്രോ​സ്‌​വി​സ്താ​രം​ ​ചെ​യ്യാ​നു​ള്ള​ ​അ​വ​സ​രം​ ​ല​ഭി​ച്ചി​ല്ലെ​ന്നും​ഹ​ർ​ജി​ക്കാ​ർ​ ​വാ​ദി​ച്ചു.
ആ​രോ​പ​ണം​ ​എ​ന്താ​ണെ​ന്ന് ​ഹ​ർ​ജി​ക്കാ​ർ​ക്ക് ​അ​റി​യാ​വു​ന്ന​താ​ണെ​ന്നും​ ​മ​തി​യാ​യ​ ​അ​വ​സ​രം​ ​ന​ൽ​കി​യി​രു​ന്നു​വെ​ന്നു​മാ​ണ് ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​അ​ധി​കൃ​ത​ര​ട​ക്കം​ ​വാ​ദി​ച്ച​ത്.
എ​ന്നാ​ൽ,​ ​സ്വ​ഭാ​വി​ക​നീ​തി​ ​ഉ​റ​പ്പാ​ക്കി​വേ​ണം​ ​അ​ന്വേ​ഷ​ണം​ ​ന​ട​ത്താ​നെ​ന്ന് ​കോ​ട​തി​ ​വ്യ​ക്ത​മാ​ക്കി.​ ​കു​റ്റാ​രോ​പി​ത​ന് ​മ​റു​പ​ടി​ ​ഫ​യ​ൽ​ചെ​യ്യാ​നു​ള്ള​ ​അ​വ​സ​ര​വും​ ​ഉ​റ​പ്പാ​ക്കേ​ണ്ട​തു​ണ്ട്.
ഹ​ർ​ജി​ക്കാ​രു​ടെ​ ​കാ​ര്യ​ത്തി​ൽ​ ​അ​തു​ണ്ടാ​യി​ല്ലെ​ന്ന് ​വി​ല​യി​രു​ത്തി​യാ​ണ് ​കോ​ട​തി​ ​ഐ.​സി.​സി​യു​ടെ​ ​റി​പ്പോ​ർ​ട്ടും​ ​തു​ട​ർ​ന​ട​പ​ടി​യും​ ​റ​ദ്ദാ​ക്കി​യ​ത്.

TAGS: SC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.