SignIn
Kerala Kaumudi Online
Sunday, 30 August 2026 2.36 AM IST

സണ്ണി എം. കപിക്കാട് തെറ്റ് തിരുത്തണം: സ്വാമി സച്ചിദാനന്ദ

sachidananada-swami

ശിവഗിരി: കോടിക്കണക്കിന് ആളുകൾ ഈശ്വരസ്വരൂപമായി ആരാധിക്കുന്ന ശബരിമല അയ്യപ്പനെക്കുറിച്ച് മോശം പ്രസ്താവന നടത്തിയ സണ്ണി എം.കപിക്കാട് പരാമർശം പിൻവലിക്കണമെന്ന് ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ആവശ്യപ്പെട്ടു. അഭിപ്രായങ്ങൾ പ്രകടിപ്പിക്കുമ്പോൾ മറ്റുള്ളവരുടെ വിശ്വാസങ്ങളെയും വികാരങ്ങളെയും കൂടി കണക്കിലെടുക്കണം. സണ്ണി എം. കപിക്കാടിന് മതവിശ്വാസിയോ മതനിഷേധിയോ, ദൈവവിശ്വാസിയോ ദൈവനിഷേധിയോ ആകുന്നതിന് സ്വാതന്ത്ര്യമുണ്ട്. എന്നാൽ, ആ സ്വാതന്ത്ര്യം പരമ്പരാഗത വിശ്വാസങ്ങളെ ചോദ്യം ചെയ്യുന്നതോ വിശ്വാസികൾക്ക് വേദനയുണ്ടാക്കുന്നതോ ആകരുത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SHIVAGIRI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA