
ശിവഗിരി: ശ്രീനാരായണഗുരുവിന്റെ ശിഷ്യപ്രമുഖനായിരുന്ന സത്യവ്രതസ്വാമികൾ അറിയപ്പെട്ടിരുന്നത് ഗുരുവിന്റെ വിവേകാനന്ദൻ എന്ന പേരിലാണന്ന് സ്വാമ സച്ചിദാനന്ദ. പ്രാസംഗികനായിരുന്ന സ്വാമി ശാരീരിക ഗാംഭീര്യം കൊണ്ടും ഉയർന്ന ആലോചനകൊണ്ടും ആരെയും ആകർഷിച്ചിരുന്നു. ശ്രീനാരായണ ഗുരുവിന് സത്യവ്രതനെപ്പോലെ ഒരു ശിഷ്യനുണ്ടായിട്ടില്ലെന്ന് സി. കേശവനും എന്നെക്കൊണ്ട് സവർണ ജാഥ നയിപ്പിച്ചത് സ്വാമിയാണെന്ന് മന്നത്ത് പത്മനാഭനും സത്യവ്രതസ്വാമിയെപ്പോലെ സ്വതന്ത്രചിന്തകനായ ഒരാൾ കേരളത്തിലുണ്ടായിട്ടില്ലെന്ന് സഹോദരൻ അയ്യപ്പനും പറഞ്ഞിട്ടുണ്ട്. 34 വയസ് തികയ്ക്കുന്നതിന് മുമ്പുള്ള സ്വാമിയുടെ സമാധിയിൽ ജാതിമതഭേദമെന്യേ എല്ലാവരും ദുഃഖിച്ചു. സത്യവ്രതസ്വാമികളുടെ സമാധി ശതാബ്ദി സെപ്തംബർ രണ്ടിന് രാജ്യമൊട്ടാകെ ഗുരുധർമ്മ പ്രചാരണ സഭയുടെയും മറ്റും നേതൃത്വത്തിൽ നടക്കുന്നുണ്ടെന്ന് സച്ചിദാനന്ദ സ്വാമി പറഞ്ഞു. ജി.ഡി.പി.എസിന്റെ ആഭിമുഖ്യത്തിൽ സമാധിശതാബ്ദി സ്മാരകമന്ദിരം നവാമി സത്യവ്രതം എന്ന പേര് ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു സ്വാമി സച്ചിദാനന്ദ.
ശിവഗിരി ആശ്രമം ഓഫ്
നോർത്ത് അമേരിക്ക
ഗുരുജയന്തിആഘോഷം
നോർത്ത് അമേരിക്ക : ശ്രീനാരായണ ഗുരുദേവന്റെ 172 -ാമത് ജയന്തി ആഘോഷത്തിന്ശിവഗിരി ആശ്രമം ഓഫ് നോർത്ത് അമേരിക്കയിൽ ഒരുക്കങ്ങൾ പൂർത്തിയായി . ശാന്തി ഹവനം ,ഗുരുപൂജ , ഗുരുദേവ ജയന്തി സമ്മേളനം , സാംസ്കാരിക, പരിപാടികൾ എന്നിവ 30ന് ആശ്രമത്തിലെ ധ്യാന മണ്ഡപത്തിൽ ഗുരുപ്രസാദ് സ്വാമികളുടെ നേതൃത്വത്തിൽ നടത്തും.
ആശ്രമം പ്രസിഡൻറ് ആലംമൂട്ടിൽ ഡോ:ശിവദാസൻ മാധവൻ ചാന്നാർ .വൈസ് പ്രസിഡൻ്റുമാരായ അനിൽ കുമാർ ,കേരളകൗമുദി കുടുംബാംഗംമനോജ് കുട്ടപ്പൻ,ജനറൽ സെക്രട്ടറി മിനി അനുരുദ്ധൻ, ട്രഷറർ ശ്രീനി പൊന്നച്ചൻ, സെക്രട്ടറി സാജൻ രാജൻ ജനറൽ കൺവീനർ പ്രസന്ന ബാബു തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ചതയദിന, ഓണാഘോഷ പരിപാടികൾ .ഫിലാലിലും വാഷിംഗ്ചണിലും നിന്നുള്ള ഗുരു ഭക്തർ, ആശ്രമ ട്രസ്റ്റി ബോർഡംഗങ്ങൾ , ഗാർഡിയൻ കൗൺസിൽ അംഗങ്ങൾ , മെമ്പർമാർ , ഭക്തജനങ്ങൾ എന്നിവരുടെ സാന്നിധ്യം ആഘോഷങ്ങൾക്ക് മികവ് പകരും .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |