
കൊച്ചി: പെരുകുന്ന ആഫ്രിക്കൻ ഒച്ചുകൾ കൃഷിനാശത്തിനു പുറമെ ആരോഗ്യപ്രശ്നങ്ങൾക്കും ഇടയാക്കും. ഒച്ചുകളുടെ സ്രവം ദേഹത്തു പുരണ്ടാൽ മസ്തിഷ്കജ്വരത്തിന് കാരണമാകുന്ന ലാർവകൾ ശരീരത്തിലെത്താം. കൊച്ചുകുട്ടികൾക്ക് രോഗസാദ്ധ്യത കൂടുതലാണ്. ചൊറിച്ചിൽ, അണുബാധ എന്നിവയുമുണ്ടാക്കുന്നു.
ലാർവകൾ രക്തത്തിലൂടെ സഞ്ചരിച്ച് തലച്ചോറിലും ചുറ്റുമുള്ള ആവരണത്തിലും വീക്കമുണ്ടാക്കും. കടുത്ത പനിയും തലവേദനയും ഛർദിയുമാണ് പൊതുവേയുള്ള ലക്ഷണങ്ങൾ. ഒച്ചു സാന്നിദ്ധ്യമുണ്ടെങ്കിൽ, ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കണമെന്ന് ആരോഗ്യവിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.
എലികളിലെ റാറ്റ് ലംഗ് വേം ആണ് യഥാർത്ഥ വില്ലൻ. എലികളുടെ കാഷ്ഠം കഴിക്കുന്ന ഒച്ചുകളിൽ ഇവയെത്തും.
അടുക്കളത്തോട്ടങ്ങൾ നശിപ്പിക്കുന്നതിലും മുന്നിലാണ് ആഫ്രിക്കൻ ഒച്ചുകൾ.
തൊടരുത്, പരിസരം
വൃത്തിയാക്കണം
ഒച്ചുകളെ ഗ്ലൗസ് ധരിക്കാതെ തൊടരുത്. ഉപ്പോ തുരിശു ലായനിയോ തളിച്ച് തുരത്താം. എലികൾ പെരുകാതിരിക്കാനും ശ്രദ്ധിക്കണം
വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക
ഒച്ചുകളെ നശിപ്പിച്ചാലും മുട്ടകൾ ദീർഘകാലം സുരക്ഷിതമായി മണ്ണിൽ കിടക്കും. ഒരേസമയം 500 മുട്ടകൾ വരെ ഇടും.
പച്ചക്കറികൾ നന്നായി കഴുകി ഉപയോഗിക്കുക
നശിപ്പിക്കാം
മണ്ണിൽ ഒന്നരയടി താഴ്ചയിൽ കുഴിയെടുത്ത്, പുളിപ്പിച്ച പഴം, പൈനാപ്പിൾ തുടങ്ങിയവ ശർക്കരയും ഈസ്റ്റും ചേർത്ത് ഇടുക. ഇത് തിന്നാനെത്തുന്ന ഒച്ചുകളെ ഉപ്പ് വിതറി നശിച്ച് കുഴി മൂടുക
``ഒച്ചുകളെയും എലികളെയും തുരത്തണം. രോഗലക്ഷണമുണ്ടെങ്കിൽ ഉടൻ വൈദ്യസഹായം തേടണം``.
-ഡോ. രാജീവ് ജയദേവൻ,
സ്റ്റേറ്റ് ഐ.എം.എ റിസർച്ച്
സെൽ കൺവീനർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |