
തിരുവനന്തപുരം:സോളാർ വൈദ്യുതി ഉത്പാദകരിൽനിന്ന് ഉയർന്ന തുക സെക്യൂരിറ്റി ഡെപ്പോസിറ്റായി ഈടാക്കിയത് തിരികെ നൽകാൻ കെ.എസ്.ഇ.ബി നടപടി തുടങ്ങി.ഉയർന്ന തുക ഈടാക്കുന്നത് നിയമവിരുദ്ധമാണെന്ന റഗുലേറ്ററി കമ്മിഷൻ ഉത്തരവിനെത്തുടർന്നാണിത്.ഒരു മാസം ഗ്രിഡിൽ നിന്നും ഉപയോഗിച്ച വൈദ്യുതി ചാർജിന്റെ രണ്ടിരട്ടി മാത്രം ഈടാക്കേണ്ട സ്ഥാനത്ത് മൊത്തം വൈദ്യുതി ഉപഭോഗത്തിന്റെ അടിസ്ഥാനത്തിലാണ് സോളാർ ഉത്പാദകരിൽനിന്ന് സെക്യൂരിറ്റി ഡെപ്പോസിറ്റ് ഈടാക്കിയത്.ഇതിലാണ് മാറ്റം വരുക.ഗ്രിഡിൽനിന്നും ഉപയോഗിക്കുന്ന വൈദ്യുതിയുടെ അളവ് മാത്രം കണക്കാക്കിമാത്രമേ സെക്യൂരിറ്റി ഡെപ്പോസിറ്റ് ഈടാക്കാവൂ എന്നാണ് കമ്മിഷൻ നിർദ്ദേശം.സോളാർപാനലുകളിൽ ഉത്പാദിപ്പിക്കുന്ന വൈദ്യുതികൂടി കണക്കാക്കി സെക്യൂരിറ്റി ഡെപ്പോസിറ്റ് വാങ്ങാൻ കെ.എസ്.ഇ.ബി.ക്ക് അവകാശമില്ലെന്നും കമ്മിഷൻ വ്യക്തമാക്കിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |