SignIn
Kerala Kaumudi Online
Friday, 03 July 2026 4.37 AM IST

കാഫിർ സ്‌ക്രീൻ ഷോട്ട്:മുഹമ്മദ് കാസിമിനെ ഒഴിവാക്കി

dd

വടകര:വിവാദമായ വ്യാജ കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ എം.എസ്.എഫ് നേതാവ് തിരുവള്ളൂരിലെ പുല്ലാഞ്ഞിക്കണ്ടി മുഹമ്മദ് കാസിമിനെ പ്രതിസ്ഥാനത്ത് നിന്ന് പ്രത്യേക അന്വേഷണസംഘം ഒഴിവാക്കി.ശാസ്ത്രീയ പരിശോധനകളിൽ സ്‌ക്രീൻഷോട്ട് കാസിമിന്റെ പേരിൽ വ്യാജമായി നിർമിച്ചതാണെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണിത്.സി.പി.എം നേതാവ് സി.ഭാസ്‌കരൻ നൽകിയ പരാതിയിലാണ് 2024ൽ വടകര പൊലീസ് കാസിമിന്റെ പേരിൽ കേസെടുത്തത്.കാസിമിന്റെ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയതിൽ നിന്ന് അദ്ദേഹം കുറ്റക്കാരനല്ലെന്ന് ബോദ്ധ്യപ്പെട്ടതിനെ തുടർന്ന് എസ്‌.ഐ.ടി ഇക്കാര്യം കോടതിയെ അറിയിക്കുകയായിരുന്നു.ഡി.വൈ.എഫ്‌.ഐ നേതാവ് ജിതിൻ ഭാസ്‌കർ ഈ കേസിൽ റിമാൻഡിൽ കഴിയുകയാണ്.ജാമ്യഹർജി ഇന്ന് പരിഗണിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LIFE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA