SignIn
Kerala Kaumudi Online
Sunday, 30 August 2026 2.36 AM IST

ജോലി സാദ്ധ്യതയുമായി ടിഷ്യൂ കൾച്ചർ കോഴ്സ്

aa

തിരുവനന്തപുരം: കൃഷി വകുപ്പിന്റെ കഴക്കൂട്ടം ബയോടെക്നോളജി ആൻഡ് മോഡൽ ഫ്ലോറികൾച്ചർ സെന്റർ നടത്തുന്ന ആറുമാസ ദൈർഘ്യമുള്ള പ്ലാന്റ് ടിഷ്യൂ കൾച്ചർ ടെക്നീഷ്യൻ സർട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. അഗ്രികൾച്ചർ, ബയോളജി, ബോട്ടണി വിഷയങ്ങളിലേതെങ്കിലും പഠിച്ച് പ്ലസ് ടു/വി.എച്ച്.എസ്.ഇ വിജയിച്ച 35 വയസിൽ താഴെയുള്ളവർക്ക് അപേക്ഷിക്കാം.

മൂന്ന് മാസം പരിശീലനവും തുടർന്ന് മൂന്ന് മാസം അപ്രന്റിസ്ഷിപ്പുമാണ്. ടിഷ്യൂ കൾച്ചർ, നഴ്സറി മാനേജ്മെന്റ് തുടങ്ങിയ മേഖലകളിൽ തൊഴിൽ കണ്ടെത്തുന്നതിനും സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനും പ്രായോഗിക പരിശീലനം നൽകും.

ഒരു ബാച്ചിൽ 20 പേർക്കാണ് പ്രവേശനം. കോഴ്സ് ഫീസ് 4,500 രൂപ .അപ്രന്റിസ്ഷിപ്പ് കാലയളവിൽ പ്രതിമാസം 1,500 രൂപ സ്റ്റൈപന്റ് നൽകും.അപേക്ഷാ ഫോമും പ്രോസ്പെക്ടസും www.keralaagriculture.gov.in ൽ നിന്ന് ഡൗൺലോഡ് ചെയ്യാം.സെപ്തംബർ 9 വരെ അപേക്ഷിക്കാം. ഫോൺ: 9383470292, 9383470296, ഇ-മെയിൽ: bmfckzkmtvm.agri@kerala.gov.in

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TISSUE CULTURE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA