
തിരുവനന്തപുരം:എരണിയലിൽ നിന്ന് നാഗർകോവിൽ വരെയുള്ള റെയിൽവേ ഡബിൾ ലൈൻ വൈദ്യുതീകരണം കമ്മിഷൻ ചെയ്യുന്ന ജോലി നടക്കുന്നതിനാൽ ഈ മേഖലയിൽ 30വരെ ട്രെയിൻ യാത്രാ നിയന്ത്രണം ഏർപ്പെടുത്തി.
ഇന്നത്തെ മധുര - പുനലൂർ എക്സ്പ്രസ് റദ്ദാക്കി.നാഗർകോവിൽ- കൊച്ചുവേളി, കൊച്ചുവേളി -നാഗർകോവിൽ, തുടങ്ങിയ രണ്ടുപാസഞ്ചറുകളുടെ നാല് സർവ്വീസുകളും,കൊല്ലം- കന്യാകുമാരി, പുനലൂർ - കന്യാകുമാരി കൊല്ലം നാഗർകോവിൽ പാസഞ്ചർ തുടങ്ങി മൂന്ന് ട്രെയിനുകളുടെ ഇരുഭാഗത്തേക്കുള്ള സർവ്വീസുകളും പുനലൂർ -മധുര എക്സ്പ്രസ്, സർവ്വീസും നാളെയും മറ്റന്നാളും റദ്ദാക്കി.കൂടാതെ നാഗർകോവിൽ - ഷാലിമാർ ഗുരുദേവ് സൂപ്പർഫാസ്റ്റ് കന്യാകുമാരി - പൂനെ ജയന്തി,ഗാന്ധിധാം - നാഗർകോവിൽ, മംഗലാപുരം - കന്യാകുമാരി പരശുറാം,മംഗലാപുരം - നാഗർകോവിൽ ഏറനാട്,എന്നിവ തിരുവനന്തപുരത്തും, തിരുച്ചിറപ്പള്ളി- തിരുവനന്തപുരം ഇന്റർസിറ്റി തിരുനെൽവേലിയിലും യാത്ര അവസാനിപ്പിക്കും.ഈ ട്രെയിനുകളുടെ മടക്ക സർവ്വീസും അതത് സ്റ്റേഷനുകളിൽ നിന്നായിരിക്കും.കൂടാതെ തിരുനെൽവേലി - ബിലാസ്പൂർ എക്സ്പ്രസ്, തിരുനെൽവേലി - ജാംനഗർ ട്രെയിനുകൾ നാഗർകോവിൽ ഒഴിവാക്കി തെങ്കാശിവഴി സർവ്വീസ് തിരിച്ചു വിടും.
ബാംഗ്ളൂർ - കന്യാകുമാരി,നാഗർകോവിൽ - കോട്ടയം ട്രെയിനുകൾ 29,30 തീയതികളിൽ ഒരു മണിക്കൂറോളം വൈകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |