
കേരള സർവകലാശാലയുടെ പഠന-ഗവേഷണ വകുപ്പുകളിൽഎം.എ., എം.കോം, എം.എസ്‍സി, എം.സി.ജെ, എം.എൽഐഎസ്‍സി,എൽഎൽ.എം, എം.എസ്ഡബ്ല്യു, എം.എഡ്, എം.ടെക് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് മേയ് 7 വരെ അപേക്ഷിക്കാം. https://admissions.keralauniversity.ac.in ൽ അപേക്ഷിക്കണം 9188524612 , 0471-2308328, csspghelp2026@gmail.com.
പഠനവകുപ്പുകളിൽ നാല് വർഷ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് മേയ് 7 വരെ https://admissions.keralauniversity.ac.in ൽ അപേക്ഷിക്കാം.അപേക്ഷ ഫീസ് : എസ്.സി/എസ്.ടി - 600 - രൂപ, മറ്റുള്ളവർ -1200 രൂപ. വിവരങ്ങൾക്ക് : 0471-2308328, 9188524612,
cssfyugphelp2026@gmail.com .
ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇംഗ്ലീഷിൽ പി.ജി ഡിപ്ലോമ ഇൻ ഇംഗ്ലീഷ് ഫോർ കമ്മ്യൂണിക്കേഷൻ
കോഴ്സിൽ പ്രവേശനത്തിന് https://pgdec.keralauniversity.ac.in പോർട്ടലിൽ 10 വരെ അപേക്ഷിക്കാം. ഫോൺ : 0471-2305738, 9809538287.
ആറാം സെമസ്റ്റർ ബി.പി.എ മ്യൂസിക് (വയലിൻ), ബി.പി.എ മ്യൂസിക് (മൃദംഗം), ഏപ്രിൽ 2026 പരീക്ഷയുടെ
പ്രാക്ടിക്കൽ 6 മുതൽ ആരംഭിക്കും.
ആറാം സെമസ്റ്റർ ബി.പി.എ മ്യൂസിക് ബി.പി.എ മ്യൂസിക് (വീണ/ഡാൻസ്), ഏപ്രിൽ 2026 പരീക്ഷയുടെ പ്രാക്ടിക്കൽ നാലു മുതൽ ആരംഭിക്കും.
ഒന്നാം സെമസ്റ്റർ ബിവോക് ഫുഡ് പ്രോസസ്സിംഗ് ആൻഡ് മാനേജ്മെന്റ് ആൻഡ് ബി.വോക്
ഫുഡ് പ്രോസസ്സിംഗ് കോഴ്സുകളുടെ പ്രാക്ടിക്കൽ 7 മുതൽ അതത് പരീക്ഷാകേന്ദ്രങ്ങളിൽ നടത്തും.
ആറാം സെമസ്റ്റർ ബിഎസ്‍സി ബോട്ടണി ആൻഡ് ബയോടെക്നോളജി , ബിഎസ്‍സി ബയോടെക്നോളജി (മൾട്ടിമേജർ) പരീക്ഷകളുടെ പ്രാക്ടിക്കൽ 6 മുതൽ അതത് പരീക്ഷാകേന്ദ്രങ്ങളിൽ വച്ച് നടത്തും.
ആറാം സെമസ്റ്റർ ബി.വോക് ഫുഡ് പ്രോസസ്സിംഗ് ആൻഡ് മാനേജ്മെന്റ്, ബി.വോക്
ഫുഡ് പ്രോസസ്സിംഗ് കോഴ്സുകളുടെ പ്രാക്ടിക്കൽ 6 മുതൽ നടത്തും.
ഒന്നാം സെമസ്റ്റർ എം.വി.എ (പെയിന്റിംഗ്) പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ആറാം സെമസ്റ്റർ ബി.എ/ബി.എസ്‍സി/ ബി.കോം ന്യൂജനറേഷൻ ഡബിൾ മെയിൻ പരീക്ഷകളുടെ
പ്രോജക്ട് – വൈവവോസി പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗിലെ എട്ടാം സെമസ്റ്റർ ബിടെക്
പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ആറാം സെമസ്റ്റർ കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ്. ബിസിഎ പ്രാക്ടിക്കൽ പരീക്ഷയുടെ പുതുക്കിയ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
കാര്യവട്ടം ക്യാമ്പസിലെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റ് ഇൻ കേരളയിൽ സി.എസ്.എസ്
സ്ട്രീമിൽ, എം.ബി.എ. ജനറൽ , ട്രാവൽ ആൻഡ് ടൂറിസം , ഷിപ്പിംഗ് ആൻഡ് ലോജിസ്റ്റിക്‌സ്
പ്രവേശനത്തിനായി 23, 24 തീയതികളിൽ കാര്യവട്ടം ക്യാമ്പസ്സിൽ നടത്തിയ ഗ്രൂപ്പ് ഡിസ്കഷൻ, പേഴ്‌സണൽ ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലുള്ള പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
എം.ജി സർവകലാശാല പരീക്ഷയ്ക്ക് അപേക്ഷിക്കാം
രണ്ടാം സെമസ്റ്റർ എം.എ (എച്ച്.ആർ.എം) (2025 അഡ്മിഷൻ റഗുലർ, 2024 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2021 മുതൽ 2024 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി) എം.എച്ച്.ആർ.എം (2020 അഡ്മിഷൻ ആദ്യ മേഴ്സി ചാൻസ്, 2019 അഡ്മിഷൻ രണ്ടാം മേഴ്സി ചാൻസ്, 2018 അഡ്മിഷൻ അവസാന മേഴ്സി ചാൻസ്) പരീക്ഷ 25 മുതൽ നടക്കും. 14 വരെ അപേക്ഷിക്കാം.
പോളിടെക്നിക് ലാറ്ററൽ എൻട്രി
തിരുവനന്തപുരം: പോളിടെക്നിക് കോളേജുകളിൽ വർക്കിംഗ് പ്രൊഫഷണൽസിനു വേണ്ടിയുള്ള ലാറ്ററൽ എൻട്രി ഡിപ്ലോമ പ്രവേശന നടപടികൾ ആരംഭിച്ചു. അപേക്ഷകർക്ക് നേരിട്ട് രണ്ടാം വർഷത്തേക്ക് പ്രവേശനം ലഭിക്കും. രണ്ട് വർഷം കൊണ്ട് ഡിപ്ലോമ പഠനം പൂർത്തിയാക്കാനാവും. പ്രോസ്പെക്ടസ് https://wp.polyadmission.org ൽ. പ്രവേശനത്തിന് ഒരു വർഷത്തെ മുഴുവൻ സമയ പ്രവൃത്തിപരിചയമുള്ള പ്ലസ്ടു/ വി.എച്ച്.എസ്.ഇ അല്ലെങ്കിൽ ഐ.ടി.ഐ./ കെ.ജി.സി.ഇ പാസായവർക്ക് അപേക്ഷിക്കാം. https://wp.polyadmission.org ൽ 400 രൂപ ഓൺലൈനായി അടച്ച് One Time Registration പൂർത്തിയാക്കിയതിനു ശേഷം മേയ് 22നകം അപേക്ഷിക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |