
ഈ മാസം 17ന് നടത്താനിരുന്ന രണ്ടാം സെമസ്റ്റർ എം.എസ്‌സി (ന്യൂ ജനറേഷൻ കോഴ്സുകൾ ഉൾപ്പെടെ) പരീക്ഷകൾ 24 ലേക്ക് മാറ്റി. അന്നത്തെ മറ്റ് പരീക്ഷകൾക്ക് മാറ്റമില്ല.
ബിരുദ പ്രവേശനത്തിന് നിലവിൽ ഓൺലൈൻ രജിസ്‌ട്രേഷൻ ചെയ്യാത്തവർക്ക് പുതിയ രജിസ്‌ട്രേഷൻ നടത്താം. ഈ ഘട്ടത്തിൽ പരമാവധി 20 ഓപ്ഷനുകൾ വരെ നൽകാം. വെബ്സൈറ്റ്- https://admissions.keralauniversity.ac.in/fyugp2026. ഹെൽപ്പ് ലൈൻ- 8281883052
ബി.എഡ് പ്രവേശനത്തിനുള്ള സ്‌പോർട്സ് ക്വാട്ട സീറ്റുകളിലേയ്ക്കുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. സ്പോട്ട് അലോട്ട്മെന്റിന് 18ന് രാവിലെ 10ന് കാര്യവട്ടം ക്യാമ്പസിലെ ഇ.എം.എസ് ഹാളിലെത്തണം.
ജനുവരിയിൽ നടത്തിയ നാലാം സെമസ്റ്റർ എം.ബി.എൽ (ഈവനിംഗ് കോഴ്സ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്‌മെന്റ് ഇൻ കേരളയിൽ എം.ബി.എ കോഴ്സുകളിലേക്ക് സീറ്റൊഴിവ്. 18ന് സ്പോട്ട് അഡ്മിഷൻ നടത്തും.
അഞ്ചാം സെമസ്റ്റർ ബിഎ, ബി.എസ്‌സി, ബി.കോം ന്യൂജെനറേഷൻ ഡബിൾ മെയിൻ സെപ്തംബർ പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
പിഎച്ച്.ഡി. കോഴ്സ് വർക്ക് (ജൂലൈ 2026 സെഷൻ) പരീക്ഷയ്ക്ക് അപേക്ഷിക്കേണ്ട അവസാന തീയതി 31ന്.
ഒക്ടോബർ 24ന് നടത്തുന്ന 2026 പിഎച്ച്.ഡി എൻട്രൻസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. വെബ്സൈറ്റ്- www.research.keralauniversity.ac.in
കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗിലെ നാലാം സെമസ്റ്റർ ബി.ടെക് പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ഏപ്രിലിൽ നടത്തിയ നാലാം സെമസ്റ്റർ എം.എസ്‌സി ജിയോളജി പ്രാക്ടിക്കലിന്റെയും ഡിസ്സെർട്ടേഷൻ/കോംപ്രിഹെൻസീവ് വൈവ പരീക്ഷയുടെയും ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ഏപ്രിലിൽ നടത്തിയ നാലാം സെമസ്റ്റർ എം.എ ഇക്കണോമിക്സ്, ബിസിനസ് ഇക്കണോമിക്സ് പരീക്ഷകളുടെ ഡിസെർട്ടേഷൻ, കോംപ്രിഹെൻസീവ് വൈവവോസി പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ഏപ്രിലിൽ വിജ്ഞാപനം ചെയ്ത നാലാം സെമസ്റ്റർ എം.എസ്‌സി സ്റ്റാറ്റിസ്റ്റിക്സ് വിത്ത് സ്‌പെഷ്യലൈസേഷൻ ഇൻ ഡാറ്റാ അനലിറ്റിക്സ്, എം.എസ്‌സി ഹോം സയൻസ് കോഴ്സുകളുടെ പ്രാക്ടിക്കൽ ആൻഡ് വൈവവോസി 21 മുതൽ 22 വരെ നടത്തും.
ഏപ്രിലിൽ നടത്തിയ നാലാം സെമസ്റ്റർ എം.എസ്‌സി ജ്യോഗ്രഫി പരീക്ഷയുടെ പ്രാക്ടിക്കൽ, പ്രോജക്ട്/വൈവവോസി പരീക്ഷകൾ നാളെ മുതൽ 21വരെ അതത് കോളേജുകളിൽ വച്ച് നടത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |