SignIn
Kerala Kaumudi Online
Monday, 03 August 2026 2.04 AM IST

നീറ്റ് യു.ജി ഓൾ ഇന്ത്യ കൗൺസലിംഗ് രജിസ്ട്രേഷൻ 5 മുതൽ

aa

 സംസ്ഥാനതല കൗൺസലിംഗ് 13 മുതൽ

മെഡിക്കൽ കൗൺസലിംഗ് കമ്മിറ്റി എം.ബി.ബി.എസ്, ബി.ഡി.എസ് പ്രവേശനത്തിനായി നടത്തുന്ന 2026- 27 അദ്ധ്യയന വർഷ നീറ്റ് യു.ജി ഓൾ ഇന്ത്യ കൗൺസലിംഗ് രജിസ്ട്രേഷൻ 5ന് ആരംഭിക്കും. 12ന് ഉച്ചയ്ക്ക് മൂന്നു വരെയാണ് രജിസ്ട്രേഷൻ. 6 മുതൽ 13ന് രാവിലെ 11 വരെയാണ് ചോയ്സ് ഫില്ലിംഗ്. സീറ്റ് അലോട്ട്മെന്റ് 17ന്. സ്ട്രേ വേക്കൻസി ഉൾപ്പെടെ നാല് റൗണ്ടുകളായാണ് പ്രവേശന നടപടികൾ. രണ്ടാം റൗണ്ട് രജിസ്ട്രേഷൻ 25 മുതൽ 29 വരെയും മൂന്നാം റൗണ്ട് രജിസ്ട്രേഷൻ സെപ്തംബർ 11 മുതൽ 15 വരെയും ഓൺലൈൻ സ്ട്രേ വേക്കൻസി രജിസ്ട്രേഷൻ സെപ്തംബർ 28 മുതൽ 30 വരെയുമാണ്. നീറ്റ് യു.ജി പരീക്ഷാ റാങ്ക് അടിസ്ഥാനമാക്കിയാണ് പ്രവേശനം. വെബ്സൈറ്റ്: mcc.nic.in/. ഒന്നാം വർഷ ക്ലാസുകൾ സെപ്തംബർ 8ന് ആരംഭിക്കും.

 എം.സി.സി അലോട്ട്മെന്റ്

എയിംസുകൾ/ കൽപിത സർവകലാശാലകൾ എന്നിവിടങ്ങളിലെ മുഴുവൻ സീറ്റുകളിലേക്കും, സംസ്ഥാനങ്ങളിലെ മെഡിക്കൽ കോളേജുകളിലെ 15 ശതമാനം അഖിലേന്ത്യ ക്വാട്ട എം.ബി.ബി.എസ്, ബി.ഡി.എസ് സീറ്റുകളിലേക്കും പ്രവേശനം നടത്തുന്നത് എം.സി.സിയാണ്. കേന്ദ്ര സർവകലാശാലകളിലെ ഓപ്പൺ സീറ്റുകൾ, ഇ.എസ്.ഐ മെഡിക്കൽ കോളേജ് സീറ്റുകൾ എന്നിവയിലേക്കും എം.സി.സി അലോട്ട്മെന്റ് വഴിയാണ് പ്രവേശനം. ചില സ്ഥാപനങ്ങളിലെ ബി.എസ്‌സി നഴ്സിംഗ് പ്രവേശനവും എം.സി.സി വഴിയാണ്.

 സംസ്ഥാനതല പ്രവേശനം

കേരളത്തിൽ മെഡിക്കൽ പ്രവേശന നടപടികൾ കമ്മിഷണർ ഫോർ എൻട്രൻസ് എക്സാമിനേഷൻസ് (CEE) വഴിയാണ് നടക്കുക. വെബ്സൈറ്റ്: https://cee.kerala.gov.in/. സംസ്ഥാനതല കൗൺസലിംഗ് ആദ്യ റൗണ്ട് 13 മുതൽ 22 വരെ. രണ്ടാം റൗണ്ട് 31 മുതൽ സെപ്തംബർ 8 വരെയും മൂന്നാം റൗണ്ട് സെപ്തംബർ 16 മുതൽ 26 വരെയും നടക്കും. ഇതു സംബന്ധിച്ച വിശദമായ വിജ്ഞാപനം CEE ഉടൻ പ്രസിദ്ധീകരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA