SignIn
Kerala Kaumudi Online
Sunday, 02 August 2026 1.12 AM IST

നീറ്റ് യു.ജി കൗൺസിലിംഗ് സുഗമമാക്കും

aa

നീറ്റ് യു.ജി 2026 കൗൺസലിംഗ് പ്രക്രിയ കൂടുതൽ സുഗമമാക്കാൻ ഫ്രീസ് കാൻഡിഡേറ്റ്സ്, ഫ്ലോട്ട് കാൻഡിഡേറ്റ്സ് എന്നിങ്ങനെ രണ്ടായി തിരിച്ച് മെഡിക്കൽ കൗൺസിലിങ് കമ്മിറ്റി (എം.സി.സി)

 ഫ്രീസ് കാൻഡിഡേറ്റ്സ് :- അലോട്ട് ചെയ്തു കിട്ടിയ സീറ്റിൽ പ്രവേശനം നേടാൻ താത്പര്യപ്പെടുന്ന വിദ്യാർത്ഥികളാണ് ഈ വിഭാഗത്തിൽ വരിക (അപ്‌ഗ്രേഡ് ചെയ്യാൻ താത്പര്യമില്ലാത്തവർ). ഇവർ ബന്ധപ്പെട്ട സ്ഥാപനത്തിൽ നേരിട്ടെത്തി അഡ്മിഷൻ നേടണം (മുൻ വർഷങ്ങളിലെപ്പോലെ).

 ഫ്ലോട്ട് കാൻഡിഡേറ്റ്സ് :- അലോട്ട് ചെയ്തു കിട്ടിയ സീറ്റ് അപ്‌ഗ്രേഡ് ചെയ്യാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികളാണ് (റൗണ്ട് ഒന്നിൽനിന്ന് രണ്ടിലേക്കും രണ്ടിൽനിന്ന് മൂന്നിലേക്കും) ഈ വിഭാഗത്തിൽ വരിക. ബന്ധപ്പെട്ട രേഖകൾ ഓൺലൈനായി അപ്‌ലോഡ് ചെയ്താൽ മതി. മുൻ വർഷങ്ങളിലെപ്പോലെ സ്ഥാപനത്തിൽ നേരിട്ടെത്തി അപ്ഗ്രേഡേഷൻ റിക്വസ്റ്റ് നൽകേണ്ടതില്ല. വിശദ വിവരങ്ങൾ https://mcc.nic.in/ug-medical-counselling/ൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEETUG
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA