SignIn
Kerala Kaumudi Online
Monday, 03 August 2026 2.05 AM IST

നീറ്റ് പി.ജി ഘടനയിൽ മാറ്റം

aa

30ന് നടത്തുന്ന നീറ്റ് പി.ജി 2026 പരീക്ഷ സുഗമമാക്കാനുള്ള നടപടികളുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഒറ്റ ഷിഫ്റ്റായാണ് ഇത്തവണ പരീക്ഷ നടത്തുക. അതത് സംസ്ഥാനങ്ങളിൽ 3 പരീക്ഷാ കേന്ദ്രങ്ങൾ മുൻഗണനാ ക്രമത്തിൽ തിരഞ്ഞെടുക്കാം. അതോടെ പരീക്ഷാ കേന്ദ്രം സ്വന്തം സംസ്ഥാനത്ത് ലഭിക്കാനുള്ള സാഹചര്യമുണ്ടാകും. 340 നഗരങ്ങളിലായി 1300 കേന്ദ്രങ്ങളിലാണ് ഇത്തവണ പരീക്ഷ. പരീക്ഷാ സിറ്റി സെന്റർ ഏതെന്ന് മൂന്നാഴ്ച മുമ്പ് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. പരീക്ഷാ ഘടനയിലും മാറ്റമുണ്ടാകും. 200ൽനിന്ന് 180ലേക്ക് ചോദ്യങ്ങളുടെ എണ്ണം കുറയ്ക്കും. എന്നാൽ പരീക്ഷാ സമയം മുൻപുണ്ടായിരുന്ന 3.30 മണിക്കൂർ തന്നെയായിരിക്കും.

നാഷണൽ ബോർഡ് ഒഫ് മെഡിക്കൽ എക്സാമിനേഷൻസിനാണ് (NBEMS) പരീക്ഷാ നടത്തിപ്പ് ചുമതല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEETUG
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA