SignIn
Kerala Kaumudi Online
Thursday, 06 August 2026 3.08 AM IST

ഓണപ്പരീക്ഷ മാറ്റിവയ്ക്കണം; മാറ്റേണ്ടതില്ലെന്ന് സർക്കാർ

aa

തിരുവനന്തപുരം: 13മുതൽ നടത്താൻ തീരുമാനിച്ചിട്ടുള്ള ഓണ പരീക്ഷകൾ സെപ്തംബറിലേക്ക് മാറ്റണമെന്ന ആവശ്യവുമായി എൻ.ടി.യു ഉൾപ്പെടെയുള്ള അദ്ധ്യാപക സംഘടനകൾ. സെൻസസ് ഡ്യൂട്ടി, മഴക്കെടുതി എന്നിവയാൽ പാഠഭാഗങ്ങൾ മുഴുവൻ പഠിപ്പിച്ചുതീർക്കാൻ കഴിഞ്ഞിട്ടില്ല. അദ്ധ്യായന വർഷം തുടങ്ങി 50 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ ഓണപ്പരീക്ഷകൾ നടത്തുന്നത് ശരിയല്ല. ഹയർ സെക്കൻഡറിയിൽ ഒരു ദിവസം തന്നെ രണ്ട് പ്രധാന വിഷയങ്ങളുടെ പരീക്ഷ നടത്തുന്നത് വിദ്യാർത്ഥികളെ കടുത്ത മാനസിക സമ്മർദ്ദത്തിലാക്കുമെന്നും അദ്ധ്യാപകർ പറഞ്ഞു. എന്നാൽ പരീക്ഷ മാറ്റിവയ്ക്കുന്നത് അദ്ധ്യായന വർഷത്തെ ക്രമീകരണങ്ങളെ ബാധിക്കുന്നതിൽ നിശ്ചയിച്ച രീതിയിൽ തന്നെ പരീക്ഷ നടത്തുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ONAMEXAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA