കൊച്ചി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വസതിയിൽ റെയ്ഡിനെത്തിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ സി.പി.എം പ്രവർത്തകരായ രണ്ട് പ്രതികൾക്ക് കൂടി ഹൈക്കോടതി ജാമ്യം അനുവദിച്ചു. മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതികളായ ഷഹിൻ, നിതിൻ രാജ് എന്നിവർക്കാണ് ഉപാധികളോടെ ജസ്റ്റിസ് കൗസർ എടപ്പഗത്ത് ജാമ്യം അനുവദിച്ചത്. നേരത്തെ 13 പേർക്ക് ജാമ്യം അനുവദിച്ചിരുന്നു. മേയ് 27 മുതൽ ജയിലിലാണെന്നതും അന്വേഷണം ഏറെക്കുറെ പൂർത്തിയായതും കണക്കിലെടുത്താണ് ജാമ്യ ഉത്തരവ്. പ്രതികൾ ഒരു ലക്ഷം രൂപ വീതം ബോണ്ട് നൽകണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |