SignIn
Kerala Kaumudi Online
Thursday, 03 September 2026 3.24 AM IST

പ്ലസ് വൺ ഇംപ്രൂവ്‌മെന്റ് പരീക്ഷാവി‌‌ജ്ഞാപനം

aa

തിരുവനന്തപുരം: ഒന്നാം വർഷ ഹയർ സെക്കൻഡറി ഇംപ്രൂവ്‌മെന്റ്/സപ്ളിമെന്ററി പരീക്ഷകൾ ഒക്ടോബർ 12 മുതൽ 17 വരെ നടത്തും. 10നകം പിഴയില്ലാതെയും 600രൂപ സൂപ്പർ ഫൈനോടെ 15 വരെയും ഫീസ് അടയ്ക്കാമെന്ന് എച്ച്.എസ്.എസ് വിഭാഗം ജോയിന്റ് ഡയറക്ടർ ഡോ. കെ. മാണിക്കരാജ് അറിയിച്ചു. മാർച്ചിലെ എച്ച്.എസ്.എസ് പരീക്ഷയിൽ ക്രമക്കേട് കാട്ടിയതിനെ തുടർന്ന് പരീക്ഷകൾ റദ്ദ് ചെയ്യപ്പെട്ട വിദ്യാർത്ഥികൾക്ക് ഈ പരീക്ഷയ്ക്ക് അപേക്ഷിക്കാം. 2017 മുതൽ രണ്ടാം വർഷ പരീക്ഷയ്ക്ക് ആദ്യമായി രജിസ്റ്റർ ചെയ്യുകയും ഉപരിപഠനത്തിന് യോഗ്യത നേടാനാകാതെ കോഴ്സ് പൂർത്തിയാക്കുകയും ചെയ്തവർക്ക് ഒന്ന്,​ രണ്ട് വർഷങ്ങൾ ഒറ്റത്തവണയായി രജിസ്റ്റർ ചെയ്യാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PLUSONE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA