SignIn
Kerala Kaumudi Online
Sunday, 02 August 2026 4.07 AM IST

ഉദ്യോഗാർത്ഥികൾക്ക് വീണ്ടും പരീക്ഷ എഴുതാൻ അവസരം

psc

തിരുവനന്തപുരം: ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ഇന്നലെയുണ്ടായ കനത്തമഴയും പ്രകൃതിക്ഷോഭവും കാരണം വിവിധ തസ്തികകളിലേക്കുള്ള പത്താം തരം പൊതുപ്രാഥമിക പരീക്ഷയിൽ (മൂന്നും നാലും ഘട്ടങ്ങൾ) പങ്കെടുക്കാൻ കഴിയാതിരുന്ന ഉദ്യോഗാർത്ഥികൾക്ക് 22ന് നടത്തുന്ന അവസാനഘട്ട പരീക്ഷയിൽ പങ്കെടുക്കുന്നതിന് അവസരം നൽകും. ഇതിനായി പുതിയ മാർഗനിർദ്ദേശങ്ങൾ പ്രകാരം ഉദ്യോഗാർത്ഥികൾ അപേക്ഷ സമർപ്പിക്കണമെന്ന് പി.എസ്.സി അറിയിച്ചു.

കായികക്ഷമതാ പരീക്ഷ മാറ്റിവച്ചു

വനം വന്യ ജീവി വകുപ്പിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ (കാറ്റഗറി നമ്പർ: 211/2025, 212/2025, 213/2025, 214/2025-തസ്തികമാറ്റം മുഖേന, 254/2025-ഈഴവ/തിയ്യ/ബില്ലവ, 255/2025-ഒ.ബി.സി.) തസ്തികയുടെ തിരഞ്ഞെടുപ്പിലേക്ക് 4, 5 തീയതികളിൽ ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ശാരീരിക അളവെടുപ്പും കായിക ക്ഷമതാ പരീക്ഷയും പ്രതികൂല കാലാവസ്ഥയെ തുടർന്ന് മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PSC EXAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA