SignIn
Kerala Kaumudi Online
Tuesday, 01 September 2026 5.12 AM IST

പൊലീസ് ജനതാത്പര്യം ഉയർത്തിപ്പിടിക്കണം: ചെന്നിത്തല

chennithala

കണ്ണൂർ: പൊലീസ് സേന ജനതാത്പര്യം ഉയർത്തിപ്പിടിക്കണമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.ഭരണഘടന ഉയർത്തിപ്പിടിക്കുന്ന പൗരന്റെ അവകാശങ്ങൾ സംരക്ഷിക്കാനുള്ള ബാദ്ധ്യത പൊലീസ് സേനാംഗങ്ങൾക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാങ്ങാട്ട് പറമ്പ് ഗ്രൗണ്ടിൽ പരിശീലനം പൂർത്തിയാക്കിയ കെ.എ.പി, എം.എസ്.പി ബറ്റാലിയനുകളുടെ പാസിംഗ് ഔട്ട് പരേഡിൽ അഭിവാദ്യം സ്വീകരിക്കുകയായിരുന്നു അദ്ദേഹം.കെ.എ.പി നാലാം ബറ്റാലിയനിൽ 166 പേരും മലപ്പുറം എം.എസ്.പിയിൽ 139 പേരും ഉൾപ്പെടെ 305 പേരാണ് പരിശീലനം പൂർത്തിയാക്കിയത്.ചടങ്ങിൽ എം.എൽ.എമാരായ ടി.ഒ മോഹനൻ, സജി ജോസഫ്, വി.കുഞ്ഞികൃഷ്ണൻ ,സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ, ബറ്റാലിയൻ എ.ഡി.ജി.പി ബൽറാം കുമാർ ഉപാദ്ധ്യായ, ബറ്റാലിയൻ ഡി.ഐ.ജി ഡോ.ജെ.ഹിമേന്ദ്ര നാഥ്, കണ്ണൂർ റൂറൽ എസ്.പി ഉമേഷ് ഗോയൽ, സിറ്റി പൊലീസ് കമ്മീഷണർ വിജയ ഭരത് റെഡ്ഡി, സി.ആർ.പി.എഫ് ഡി.ഐ.ജി മാത്യു എ.ജോൺ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CHENNITHALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA