SignIn
Kerala Kaumudi Online
Tuesday, 01 September 2026 3.43 AM IST

ഡിജിറ്റൽ സ്‌ക്വയർ പദ്ധതിയിൽ 5183 പ്രൈമറി സ്‌കൂളുകൾ

n-shamsudheen

തിരുവനന്തപുരം: 'ഡിജിറ്റൽ സ്‌ക്വയർ' പദ്ധതിക്കായി 5183 പ്രൈമറി സ്‌കൂളുകളെ തിരഞ്ഞെടുത്തതായി പൊതു വിദ്യാഭ്യാസ മന്ത്രി എൻ.ഷംസുദ്ദീൻ. സ്‌കൂളിൽ പൊതുവായി ഡിജിറ്റൽ പഠന ഇടം ക്രമീകരിക്കുകയും , കുറഞ്ഞത് 2 കമ്പ്യൂട്ടറുകൾ പ്രവർത്തനസജ്ജമാക്കുകയും ചെയ്തിട്ടുള്ള വിദ്യാലയങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്.

വിദ്യാലയങ്ങളുടെ പട്ടിക പദ്ധതി നിർവഹണച്ചുമതലയുള്ള കൈറ്റ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. സെപ്റ്റംബർ ആദ്യ വാരം പദ്ധതി നടപ്പാക്കുന്ന വിദ്യാലയങ്ങളിൽ ക്രമീകരിച്ചിട്ടുള്ള എല്ലാ കമ്പ്യൂട്ടറുകളിലേക്കും ആവശ്യമായ സോഫറ്റ്‌വെയർ പാക്കേജ് കൈറ്റ് നൽകും. തുടർന്ന് ഡിജിറ്റൽ സ്‌ക്വയറിന്റെ ചുമതലയുള്ള അധ്യാപകർക്ക് പ്രവർത്തനങ്ങൾ സംബന്ധിച്ച് പ്രത്യേക പരിശീലനം നൽകും. 'ഡിജിറ്റൽ സ്‌ക്വയർ'പദ്ധതിയുടെ ഗുണഫലം എല്ലാ കുട്ടികൾക്കും ലഭിക്കത്തക്ക വിധം പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തണമെന്ന് മന്ത്രി നിർദ്ദേശം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: N SHAMSUDHEEN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA