തിരുവനന്തപുരം : സ്ത്രീകൾ വീട്ടിൽ അടങ്ങിയൊതുങ്ങി ജീവിക്കണമെന്നും സ്ത്രീകൾ പൊതുരംഗത്തിറങ്ങുന്നത് വലിയ നാശത്തിന് കാരണമാകുമെന്ന കാന്തപുരത്തിന്റെ പരാമർശത്തിനെതിരെ പി.കെ. ശ്രീമതി നടത്തിയ വിമർശനത്തിൽ പ്രതികരണവുമായി ശോഭ സുരേന്ദ്രൻ. ആർ.എസ്.എസ് എങ്ങനെയാണോ സ്ത്രീകളെ കാണാൻ ശ്രമിക്കുന്നത് അതിന് സമാനമാണ് കാന്തപുരത്തിന്റെ പ്രതികരണമെന്നായിരുന്നു ശ്രീമതി പറഞ്ഞത്. ഇതിനെതിരെയാണ് ശോഭ സുരേന്ദ്രൻ രംഗത്തെത്തിയത്.
ആർ.എസ്.എസിനെ കുറിച്ച് സംസാരിക്കുമ്പോൾ ആദ്യം അതിന്റെ ചരിത്രവും നിലപാടുകളും എന്താണെന്ന് മനസിലാക്കുന്നത് നന്നായിരിക്കുമെന്ന് ശോഭ ഫേസ്ബുക്കിൽ കുറിച്ചു. 1936ൽ സ്ത്രീകൾക്കായി രാഷ്ട്ര സേവികാ സമിതി രൂപീകരിച്ചു കൊണ്ട് സ്ത്രീകളുടെ സാമൂഹിക പങ്കാളിത്തത്തിനും നേതൃത്വത്തിനും പ്രാധാന്യം നൽകിയ പ്രസ്ഥാനമാണ് ആർ.എസ്.എസ്. സ്ത്രീകളെ അടുക്കളയുടെ നാലു ചുമരുകൾക്കുള്ളിൽ തളച്ചിടുക എന്നതല്ല, മറിച്ച് സമൂഹത്തിന്റെ എല്ലാ മേഖലകളിലും സ്ത്രീകൾക്ക് നേതൃത്വപരമായ പങ്കാളിത്തം ഉറപ്പാക്കുക എന്നതാണ് ആർ.എസ്.എസിന്റെ നിലപാട് എന്ന് ശോഭാ സുരേന്ദ്രൻ പറഞ്ഞു. ഇന്ന് ഇന്ത്യയുടെ രാഷ്ട്രപതി സ്ഥാനത്ത് ഒരു സ്ത്രീ എത്തിനിൽക്കുന്നതും ബി.ജെ.പിയുടെ വിവിധ തലങ്ങളിൽ നിരവധി സ്ത്രീകൾ നേതൃസ്ഥാനങ്ങളിൽ ഉയർന്നു വന്നതിന് പിന്നിൽ ആർ.എസ്.എസ് ആണ്. കാന്തപുരത്തിന്റെ നിലപാടിനെ വിമർശിക്കാനുള്ള ആർജ്ജവമില്ലാതെ ആർ.എസ്.എസിനെ ചാരി നിന്ന് രക്ഷപ്പെടാനാണ് ശ്രീമതി ടീച്ചർ ശ്രമിക്കുന്നതെന്നും ഫേസ്ബുക്ക് പോസ്റ്റിൽ ശോഭാ സുരേന്ദ്രൻ കുറ്റപ്പെടുത്തി.
BJP leader Shobha Surendran hit back at P.K. Sreemathy over her criticism of Kanthapuram’s remarks on women. Shobha said the RSS has historically promoted women’s social participation and leadership, and accused Sreemathy of using the RSS as a shield instead of directly confronting Kanthapuram’s views.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |