SignIn
Kerala Kaumudi Online
Tuesday, 25 August 2026 4.25 AM IST

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം: പരസ്യ  പ്രതികരണം വേണ്ടെന്ന് സി.പി.എം

READ ENGLISH VERSION
cpm-and-cpi

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സംബന്ധിച്ച് പിണറായി വിജയന്റെ പ്രതികരണം സി.പി.ഐയെ പ്രകോപിപ്പിച്ച പശ്ചാത്തലത്തിൽ കൂടുതൽ പരസ്യ പ്രതികരണം വേണ്ടെന്ന് സി.പി.എം. സി.പി. ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ പ്രസ്താവനയിൽ അതൃപ്തിയുണ്ടെങ്കിലും സി.പി.എം മറുപടി പറയില്ല. അടുത്ത സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇക്കാര്യം ചർച്ച ചെയ്യും.

ദേശീയ നേതൃത്വം ഇടപെട്ടതോടെ അനുകൂല തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് സി.പി.ഐ. പിണറായിയുടെ പ്രസ്താവനയിലുള്ള അതൃപ്തി മുന്നണി നേതൃത്വത്തെ അറിയിക്കും. ഓണമായതിനാൽ ഇന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേരുന്നില്ല. വിശാല സമിതി യോഗം അടുത്ത മാസം 13 മുതൽ നടക്കുന്നതിനാൽ ഈ വിഷയത്തിലെ ഉഭയകക്ഷി ചർച്ച സെപ്തംബർ 15ന് ശേഷമേ ഉണ്ടാകുകയുള്ളൂ.

പിണറായി വിജയന്റെ പ്രസ്താവനയ്‌ക്കെതിരെ മുന്നണി നേതൃത്വത്തെ പ്രതിഷേധം അറിയിക്കാനാണ് സി.പി.ഐ നീക്കം. എൽ.ഡി.എഫ് കൺവീനർ ടി.പി.രാമകൃഷ്ണനുമായി ബിനോയ് വിശ്വം ആശയവിനിമയം നടത്തും. ഉഭയകക്ഷി ചർച്ച എന്ന ആശയം മുന്നോട്ട് വച്ചത് മുന്നണി നേതൃത്വമാണ്. കടുത്ത തീരുമാനത്തിലേക്ക് പോകേണ്ടി വരുമെന്നും നേതൃത്വത്തെ അറിയിക്കും.

സി.പി.എം നേതൃത്വവുമായി ചർച്ച നടത്താമെന്ന ഉറപ്പ് സി.പി.ഐ ദേശീയ നേതൃത്വം, സംസ്ഥാന ഘടകത്തിന് നൽകിയിട്ടുണ്ട്. പിന്നാക്കം പോകാൻ കഴിയില്ലെന്ന് സംസ്ഥാന നേതൃത്വം ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. കടുത്ത നടപടി വേണമെന്ന സംസ്ഥാന കൗൺസിലിന്റെ നിലപാടും അറിയിച്ചു.
സെപ്തംബർ 10ന് ചേരുന്ന സി.പി.ഐ സെക്രട്ടേറിയറ്റ് യോഗം പ്രതിപക്ഷ ഉപനേതാവ് സ്ഥാനവും പിണറായിയുടെ പ്രസ്താവനയും ചർച്ച ചെയ്യും. ഇതിനിടയിൽ ദേശീയ നേതൃത്വങ്ങൾ ചർച്ച നടത്തി ധാരണയിലെത്തുമെന്നാണ് സി.പി.ഐയുടെ പ്രതീക്ഷ.

 ഘ​ട​ക​ക​ക്ഷി​ക​ളെ ഉ​ൾ​ക്കൊ​ള്ള​ണ​മെ​ന്ന് ഡി.​ ​രാജ

​പ്ര​തി​പ​ക്ഷ​ ​ഉ​പ​ ​നേ​തൃ​ ​പ​ദ​വി​ ​ത​ർ​ക്ക​ത്തി​ൽ​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​പി​ണ​റാ​യി​ ​വി​ജ​യ​നെ​തി​രെ​ ​വി​മ​ർ​ശ​ന​വു​മാ​യി​ ​സി.​പി.​ഐ​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​ഡി.​ ​രാ​ജ.​ ​ഉ​പ​ ​നേ​തൃ​ ​പ​ദ​വി​ ​സം​ബ​ന്ധി​ച്ച​ ​സി.​പി.​ഐ​യു​ടെ​ ​ആ​വ​ശ്യം​ ​തി​ക​ച്ചും​ ​ന്യാ​യ​മാ​ണെ​ന്നും​ ,​ഇ​ട​തു​പ​ക്ഷ​ത്തി​ന്റെ​ ​മു​തി​ർ​ന്ന​ ​നേ​താ​വാ​യ​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​ഘ​ട​ക​ക​ക്ഷി​ക​ളെ​ ​കൂ​ടു​ത​ൽ​ ​ഉ​ൾ​ക്കൊ​ള്ളാ​ൻ​ ​ത​യ്യാ​റാ​ക​ണ​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.
ഇ​ട​തു​പ​ക്ഷ​ ​ഐ​ക്യം​ ​രാ​ജ്യ​ത്തി​ന് ​വ​ലി​യ​ ​സ​ന്ദേ​ശ​മാ​ണ് ​ന​ൽ​കു​ന്ന​ത്.​ ​ആ​വ​ശ്യ​മെ​ങ്കി​ൽ​ ​സി.​പി.​എം​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​എം.​വി.​ ​ഗോ​വി​ന്ദ​നു​മാ​യി​ ​വീ​ണ്ടും​ ​ച​ർ​ച്ച​ ​ന​ട​ത്തും..​ഇ​ക്കാ​ര്യ​ത്തി​ൽ​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​പ​ര​സ്യ​ ​പ്ര​സ്താ​വ​ന​കൾഒ​ഴി​വാ​ക്ക​ണ​മെ​ന്നും​ ​ഡി.​ ​രാ​ജ​ ​ആ​വ​ശ്യ​പ്പെ​ട്ടു.​പ്ര​തി​പ​ക്ഷ​ ​ഉ​പ​ ​നേ​തൃ​ ​പ​ദ​വി​ ​സി.​പി.​ഐ.​എ​മ്മി​ന് ​ത​ന്നെ​യാ​ണെ​ന്നും,
താ​ൻ​ ​സ്പീ​ക്ക​ർ​ക്ക് ​ന​ൽ​കു​ന്ന​ ​ക​ത്തി​ൽ​ ​സി.​പി.​എം​ ​നേ​താ​വി​ൻ്റെ​ ​പേ​രാ​യി​രി​ക്കു​മെ​ന്നു​മാ​യി​രു​ന്നുപി​ണ​റാ​യി​ ​വി​ജ​യ​ൻ്റെ പ്ര​സ്താ​വ​ന​ .​ഇ​തി​നെ​തി​രെ​ ​സി.​പി.​ഐ​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​ബി​നോ​യ് ​വി​ശ്വ​വും​ ​രം​ഗ​ത്തെ​ത്തി​യി​രു​ന്നു..​ ​ഉ​ഭ​യ​ക​ക്ഷി​ ​ച​ർ​ച്ച​ക​ളി​ലൂ​ടെ​ ​പ​രി​ഹ​രി​ക്കേ​ണ്ട​ ​വി​ഷ​യ​ത്തി​ൽ​ ​പി​ണ​റാ​യി​ ​പ​ര​സ്യ​ ​നി​ല​പാ​ട് ​സ്വീ​ക​രി​ച്ച​തി​നെ​തി​രെ​ ​മു​ന്ന​ണി​ ​ക​ൺ​വീ​ന​ർ​ക്ക് ​സി.​പി.​ഐ​ ​പ​രാ​തി​ ​ന​ൽ​കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CPM AND CPI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA