SignIn
Kerala Kaumudi Online
Saturday, 25 July 2026 3.31 AM IST

കുഞ്ഞൻ അടുക്കളയിൽ എല്ലാം കൈയരികെ

READ ENGLISH VERSION
kitchen0

കൊച്ചി: ഏറ്റവും ചെറുത്, ഏറ്റവും സൗകര്യപ്രദം. കൈയെത്തുംദൂരത്ത് അടുപ്പും അലമാരയും പാത്രങ്ങളും കഴുകൽസ്ഥലവും. ഫ്രിഡ്‌ജും ഓവനും ഉൾപ്പെടെ ഇവിടെ ഇടംപിടിക്കണം. മലയാളിയുടെ അടുക്കള സങ്കല്പം മാറിമറിഞ്ഞു.

ഓടിനടക്കാൻ വയ്യ. ഏറ്റവും കുറച്ചുസമയം കൊണ്ട് പാചകം ചെയ്യുന്നതിന് അനുയോജ്യമാവണം അടുക്കള.

വലിയ അടുക്കളയിലെ സൗകര്യങ്ങൾ കുറഞ്ഞസ്ഥലത്ത് ഒരുക്കുന്നതാണ് ട്രെൻഡെന്ന് ആർക്കിടെക്‌ടുമാർ പറയുന്നു. കുടുംബത്തിന്റെ താത്പര്യങ്ങൾക്കനുസരിച്ച് ഒരുക്കുന്ന മോഡുലാർ കിച്ചണാണ് പ്രിയം. ഉടമയുടെ ശേഷിക്കനുസരിച്ച് ലക്ഷങ്ങളാണ് ചെലവഴിക്കുന്നത്. ശീതീകരിച്ച അടുക്കളയും വ്യാപകം. അടുക്കളയുടെ നിറവും മാറി. വെള്ളയിൽ നിന്ന് കടുത്തനിറങ്ങളിലേക്ക്. ലൈറ്റിംഗും മനോഹരമാക്കി. കറയും ചെളിയും പിടിക്കാത്ത സിന്തറ്റിക് വസ്‌തുക്കൾ തറയിലും സ്ളാബുകളിലും ഉപയോഗിക്കുന്നത് സാധാരണമായി.

അടുക്കള പുതുരൂപങ്ങൾ

എൽ ഷേപ്പ്

ഇംഗ്ളീഷിലെ എൽ അക്ഷരരൂപം. മുറിയുടെ രണ്ടു വശങ്ങൾ ഉപയോഗിച്ചാണ് രൂപകല്പന

യു പ്രീമിയം

മുറിയുടെ മൂന്നു വശങ്ങൾ യു അക്ഷരരൂപത്തിൽ രൂപകല്പന ചെയ്‌തത്

 ഐലൻഡ്

പച്ചക്കറികളും മറ്റും അരിയാൻ നടുവിൽ ചെറിയ മേശയുള്ളത്

 പെനിൻസുലാർ

പാചകംചെയ്‌തവ സൂക്ഷിക്കാൻ ഒരുവശത്ത് പ്രത്യേക കൗണ്ടറുള്ളത്

 പാരലൽ

പ്രധാന അടുക്കളയും സ്റ്റോർ മുറിയോട് ചേർന്ന് ചെറിയത് ഒരെണ്ണവും. ചെറുത് ജോലിക്കാർക്കാണ്

പാചകം എളുപ്പം ചെയ്യാൻ കഴിയുന്നവിധം രൂപകല്പന ചെയ്യുന്ന അടുക്കളകളാണ് വ്യാപകമാകുന്നത്

-എസ്. ഗോപകുമാർ,

ആർക്കിടെക്ട്

വൈദ്യുതി, എണ്ണ ഉപയോഗം കുറവുള്ളതും ഒന്നിലേറെ ജോലിക്ക് പറ്റുന്നതുമായ അടുക്കള ഉപകരണങ്ങൾക്കാണ് ഡിമാൻഡ്

-സെയ്‌ഫ് ഖാൻ, എം.ഡി,

ബി.എസ്.എച്ച് ഹോം അപ്ളയൻസസ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KITCHEN TRENDS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA