SignIn
Kerala Kaumudi Online
Tuesday, 26 May 2026 12.37 PM IST

മലയാളികളുടെ പ്രിയപ്പെട്ട അയലയും മത്തിയും നത്തോലിയുമെല്ലാം ഇനി കിട്ടാതാകും, കാരണം കടലിലെ ഈ പ്രശ്‌നം

fish

നിലമ്പൂർ: മലയാളിയുടെ ഇഷ്ട ഭക്ഷണമാണ് മീൻ. എന്നാൽ മത്സ്യ ലഭ്യത കുറഞ്ഞതോടെ സാധാരണക്കാരന്റെ ഊണ് മേശയിൽ എത്തുന്ന അയലയ്ക്കും മത്തിയ്ക്കുമുൾപ്പെടെയുള്ള ചെറു മത്സ്യങ്ങൾക്ക് റിക്കോർഡ് വില കരയെപ്പോലെ തന്നെ കടലിലും മാറ്റമില്ലാത്ത കൊടും ചൂട് കൂടിയതോടെ കടൽ മത്സ്യത്തിന്റെ ലഭ്യത കുറഞ്ഞു. ഇതോടെ അയല,മത്തി,കിളിമീൻ,നത്തോലി തുടങ്ങിയ ചെറിയ മീനുകൾക്ക് വിലയും ഉയർന്നു.


കാലവർഷം വന്ന് ഈ അവസ്ഥയിൽ മാറ്റമുണ്ടായി മീൻ ലഭ്യത കൂടിയാലാണ് മത്സ്യ വില കുറയുകയുള്ളൂ എന്ന് മത്സ്യവ്യാപാരികൾ പറയുന്നത്. ഈസ്റ്റർ സമയത്ത് വർദ്ധിച്ച വിലപിന്നീട് മീൻ വിലയിൽ കുറവ് വന്നില്ല.സാധാരണക്കാരുടെ മീനായ മത്തിക്ക് 140 മുതൽ 300രൂപ വരെയാണ് അയലയ്ക്ക് 220 രൂപ മുതൽ 320 വരെയും,കിളിമീന് 200 നു മുതൽ270 വരെയാണ് വില.ചൂര 270, കേര 440, കിളിമീൻ ഇടത്തരം 200,.മങ്കട 200 കിളിമീൻ വലുത് 300 വരെ. വറ്റ :260,വെള്ള മോത 440, ഓല കൊഴുവ 460, ചെമ്മീൻ 360, ചൂര. 200,പേതൽ 340.രൂപ എന്നിങ്ങനെയാണ് വില.


താപനില കൂടുമ്പോൾ വെള്ളത്തിലെ ഓക്സിജന്റെ അളവ് ഗണ്യമായി കുറയുകയും ഇത് കടലിൽ ഓക്സിജൻ മിനിമം സോണുകൾ (ഓക്സിജൻ തീരെ കുറവായ മേഖലകൾ) രൂപപ്പെടുന്നത് കാരണമാകും ഈ സാഹചര്യങ്ങളിൽ മീനുകൾക്ക് മറ്റു സുരക്ഷിത ഇടങ്ങളിലേക്ക് ചേക്കേറും.


ഇത്തരത്തിലുള്ള കടലിലെ പ്രതിഭാസങ്ങൾ മത്സ്യത്തൊഴിലാളികൾക്ക് തിരിച്ചടി നേരിടുന്ന അവസ്ഥയാണ്.ഭാരിച്ച കൂലി ചിലവും നാമമാത്രമായ മത്സ്യവുമായി വരുന്ന മത്സ്യ തൊഴിലാളികൾ തിരിച്ചുവരുന്നത് നിരാശയോടെയാണ്. ശമനമില്ലാത്ത കൊടും ചൂടിൽ ഇരുചക്ര വാഹനങ്ങളിലും മുച്ചക്ര വാഹനങ്ങളിലും തങ്ങളുടെ ഉപജീവനമാർഗ്ഗമായി മത്സ്യ കച്ചവടം തിരഞ്ഞെടുത്തവർ മത്സ്യത്തിന്റെ ലഭ്യത കുറവും വിലയിലെ മാറ്റവും മൂലം പട്ടിണിയിലാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: FISH, INDIAN MACKEREL, SARDINE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA