SignIn
Kerala Kaumudi Online
Tuesday, 26 May 2026 10.43 AM IST

കണ്ണൂർ വിമാനത്താവളത്തിന് ഉണ്ടാകുന്നത് ലക്ഷങ്ങളുടെ നേട്ടം, വർഷങ്ങളായുള്ള പ്രശ്നത്തിന് പരിഹാരമായി

kannur

മട്ടന്നൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്ഥാപിക്കുന്ന സോളാർ പവർ പ്ലാന്റിന്റെ പ്രവൃത്തി പൂർത്തിയായി.

വിമാനത്താവളത്തിലെ കാർ പാർക്കിംഗ് ഏരിയയിലും പരിസര പ്രദേശങ്ങളിലുമാണ് നാലു മെഗാവാട്ടിന്റെ സോളാർ പവർ പ്ലാന്റ് സ്ഥാപിച്ചത്. കിയാലും ഓറിയാന പവർ എന്ന കമ്പനിയും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. വിമാനത്താവളത്തിലെ വൈദ്യുതി ചാർജ് ഇനത്തിൽ 30 മുതൽ 40 ശതമാനം വരെ കുറവുണ്ടാക്കാൻ സോളാർ പദ്ധതി പ്രകാരം സാധിക്കുമെന്നാണ് കിയാലിന്റെ കണക്കുകൂട്ടൽ. ഓരോ വർഷവും വൈദ്യുതി ഇനത്തിൽ കിയാൽ കമ്പനിക്ക് ഭാരിച്ച ബാധ്യതയാണ് ഉണ്ടാകുന്നത്. ഇതിന് പരിഹാരം എന്ന നിലയിലാണ് സോളാർ പ്ലാന്റുകൾ സ്ഥാപിച്ചത്. ഏറ്റവും കൂടുതൽ സൂര്യപ്രകാശം ലഭിക്കുന്ന മൂന്ന് ഇടങ്ങളിലാണ് സോളാർ പാനലുകൾ സ്ഥാപിച്ചത്.

പ്ലാന്റിൽ നിന്ന് വൈദ്യുത ഉപയോഗം ആരംഭിച്ചെങ്കിലും അടുത്തമാസം അവസാനത്തോടെ ഔദ്യോഗിക ഉദ്ഘാടനം നടത്താനുള്ള ശ്രമത്തിലാണ് കിയാൽ. ജനുവരി അവസാനത്തോടെ പദ്ധതിയുടെ നിർമാണം പൂർത്തിയായിരുന്നു. ഇതിനിടയിൽ നിയമസഭ തിരഞ്ഞെടുപ്പ് വന്നതോടെ ഉദ്ഘാടനം നീണ്ടുപോവുകയായിരുന്നു. കഴിഞ്ഞ ജൂലായ് മാസമാണ് പ്രവൃത്തി ആരംഭിച്ചത്. കിയാൽ എം.ഡി സി. ദിനേശ് കുമാർ, ചീഫ് ഫിനാൻഷ്യൽ ഓഫീസർ ജയകൃഷ്ണൻ എന്നിവർ ചേർന്നായിരുന്നു ഉദ്ഘാടനം ചെയ്തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: KANNUR AIRPORT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA