SignIn
Kerala Kaumudi Online
Thursday, 14 May 2026 1.43 PM IST

രാവിലെ അഞ്ചുമിനിട്ട് മാറ്റിവയ്‌ക്കാനുണ്ടോ? ആരും കൊതിക്കുന്ന പട്ടുപോലുള്ള ചർമം സ്വന്തമാക്കാം, വളരെ എളുപ്പത്തിൽ

beauty

ഏത് കാലാവസ്ഥയിലും ചർമപ്രശ്‌നങ്ങൾ ഉണ്ടാകാം. ഇപ്പോൾ കേരളത്തിലുള്ള അതികഠിനമായ ചൂടും ഇനി വരാൻ പോകുന്ന മഴയും നിങ്ങളുടെ ചർമത്തെ പല തരത്തിലാണ് ബാധിക്കുന്നത്. മുഖക്കുരുവും വരൾച്ചയും ഉൾപ്പെടെ പല പ്രശ്‌നങ്ങൾ ഉണ്ടായേക്കാം. ഇതെല്ലാം മാറി ചർമം തിളങ്ങാൻ വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന മാർഗങ്ങൾ അറിയാം. ഇത് ഏത് കാലാവസ്ഥയിലും നിങ്ങളുടെ ചർമത്തെ സംരക്ഷിക്കും.

പപ്പായ - ചർമത്തിന് വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ് പപ്പായ. ഇതിൽ വൈറ്റമിൻ എ, വൈറ്റമിൻ സി, പൊട്ടാസ്യം, നാരുകൾ തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. ഇത് കഴിക്കുന്നത് പ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കും. മുഖക്കുരുവും മൃതകോശങ്ങളെയും മാറ്റി ചർമം മൃദുവും തിളക്കമുള്ളതുമാക്കാൻ പപ്പായ സഹായിക്കും. രാവിലെ മുഖം കഴുകുമ്പോൾ പപ്പായ പൾപ്പ് കൊണ്ട് മസാജ് ചെയ്‌താൽ മതി. കരിവാളിപ്പ് മാറി ഒരാഴ്‌ചയ്‌ക്കുള്ളിൽ മുഖം വെട്ടിത്തിളങ്ങുന്നത് കാണാം.

വെളിച്ചെണ്ണ - ആരോഗ്യത്തിനും സൗന്ദര്യത്തിനും മികച്ചതാണ് വെളിച്ചെണ്ണ. ചർമത്തിന്റെ വരൾച്ചയും അഴുക്കും മാറ്റി എപ്പോഴും മൃദുത്വം നിലനിർത്താൻ വെളിച്ചെണ്ണ സഹായിക്കുന്നു. എന്നാൽ, അമിതമായ മുഖക്കുരു, ഓയിലി ചർമം എന്നിവയുള്ലവർ വെളിച്ചെണ്ണ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. അല്ലാത്തവർ എന്നും ഫേസ്‌വാഷ് ഉപയോഗിച്ച് മുഖം കഴുകുന്നതിന് മുമ്പായി വെളിച്ചെണ്ണ ഉപയോഗിച്ച് നന്നായി മുഖവും കഴുത്തും മസാജ് ചെയ്യുക.

Add as a preferred source on Google
TAGS: BEAUTY TIPS, HOMEREMEDIES, SKINCARE TIPS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY