SignIn
Kerala Kaumudi Online
Sunday, 17 May 2026 2.56 AM IST

ഒരു തുള്ളി എണ്ണ വേണ്ട; പച്ചവെള്ളത്തിൽ നല്ല പൂപോലെ ദോശ ചുട്ടെടുക്കാം

dosa

ദോശ ചുടുന്നുവർ അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് ദോശ കല്ലിൽനിന്നും ഇളകിവരാത്തത്. ഇത് പരിഹരിക്കുന്നതിനായി കല്ലിൽ ധാരാളമായി എണ്ണമയം പുരട്ടുന്നവരാകും പലരും. എന്നാൽ ഇത് ആരോഗ്യത്തെ ദോഷമായി ബാധിച്ചേക്കാം. ഒരു തുള്ളിപോലും എണ്ണ ഉപയോഗിക്കാതെതന്നെ ആരോഗ്യകരമായ രീതിയിൽ ദോശ ചുട്ടെടുക്കാൻ സാധിക്കുമെന്ന കാര്യം പലർക്കും അറിയില്ല. വെറും പച്ചവെള്ളത്തിൽ നല്ല മൊരിഞ്ഞ ദോശ (വാട്ടർ ദോശ) ഉണ്ടാക്കിയെടുക്കാൻ സാധിക്കും. തടികുറയ്‌ക്കാൻ ആഗ്രഹിക്കുന്നവർക്കും ഹൃദയാരോഗ്യത്തിന് മുൻഗണന നൽകുന്നവർക്കും ഇത് മിച്ചച്ചൊരു പ്രഭാതഭക്ഷണമാണ്. വെള്ളം ഉപയോഗിച്ച് ചുട്ടെടുക്കുന്നതിനാൽതന്നെ ദോശ കൂടുതൽ മൃദുവായിരിക്കും.

  • പതിവായി ഉപയോഗിക്കുന്ന ദോശമാവ് തന്നെ ഇവിടെയും ഉപയോഗിക്കാം.
  • ദോശ ചുടുന്നതിനായി ഒരു കോട്ടൺ തുണിയോ ടിഷ്യു പേപ്പറോ ആവശ്യമാണ്.
  • ദോശക്കല്ല് അടുപ്പത്ത് വച്ച് ചൂടാക്കുക. നോൺ സ്റ്റിക്ക് കല്ല് ഉപയോഗിക്കുന്നതാണ് കൂടുതൽ നല്ലത്.
  • കല്ല് ചൂടായോയെന്ന് നോക്കാൻ അല്‌പം വെള്ളം തളിക്കുക. വെള്ളം മുത്തുകൾ പോലെ ഉരുളുന്നുണ്ടെങ്കിൽ കല്ല് പാകമായി എന്നാണ് അർത്ഥം.
  • ശേഷം ഒരു കോട്ടൺ തുണി ഉപയോഗിച്ച് കല്ല് തുടയ്‌ക്കുക. മാവ് കല്ലിലേയ്‌ക്കൊഴിച്ച് പരത്തിയെടുക്കാം.
  • ദോശയുടെ വശങ്ങൾ വെന്തുതുടങ്ങുമ്പോൾ വിരൽ ഉപയോഗിച്ച് അല്‌പം വെള്ളം ദോശയുടെ അരികിലേക്ക് തളിച്ചുകൊടുക്കുക. ഇത് ദോശ കല്ലിൽ പിടിക്കാതെ വിട്ടുവരാൻ സഹായിക്കുന്നു. ദോശയുടെ രണ്ടാമത്തെ വശവും ഇതേ രീതിയിൽതന്നെ ചുട്ടെടുക്കാം.
Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: DOSA, HOMETIPS, COOKING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY