SignIn
Kerala Kaumudi Online
Wednesday, 20 May 2026 4.13 PM IST

സിലിണ്ടർ പെട്ടെന്ന് തീർന്നു, പരിശോധിച്ചപ്പോൾ ഉള്ളിൽ ഗ്യാസിനുപകരം വെള്ളം

gas-cylinder

കൊച്ചി: പാചകവാതക സിലിണ്ടറിൽ ഗ്യാസിന് പകരം വെള്ളം. എറണാകുളം നെടുമ്പാശേരിയിലാണ് സംഭവം. കപ്രശേരി സ്വദേശി അനിലിന് ലഭിച്ച ഗ്യാസ് സിലിണ്ടറിലാണ് വെള്ളം കണ്ടെത്തിയത്. പുതിയ സിലിണ്ടർ പെട്ടെന്ന് തീർന്നതിനാൽ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് വെള്ളം കണ്ടെത്തിയത്.

സാധാരണ 40 ദിവസത്തോളം സിലിണ്ടർ ഉപയോഗിക്കാറുണ്ടെന്നും എന്നാൽ ഇത്തവണ 19 ദിവസംകൊണ്ട് ഗ്യാസ് തീർന്നുവെന്നും അതിനാലാണ് പരിശോധിച്ചതെന്നും അനിൽ പറയുന്നു. ഇന്ത്യൻ ഓയിൽ സിലിണ്ടറിന്റെ ഗ്യാസ് ആയിരുന്നു. കമ്പനിക്ക് ഇതുസംബന്ധിച്ച് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നും അനിൽ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: GAS CYLINDER, COOKING GAS, KOCHI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA