
ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിൽ പൊതു നിരീക്ഷകർ എത്തി. രണ്ട് ഐ.എ.എസ് ഉദ്യോഗസ്ഥർക്കാണ് നിരീക്ഷണ ചുമതല നൽകിയിരിക്കുന്നത്. പി. മോഹൻഗാന്ധി അരൂർ, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, കുട്ടനാട് എന്നീ മണ്ഡലങ്ങളുടെ ചുമതല വഹിക്കും. ഫോൺ നമ്പർ: 7511176818. പദും സിംഗ് അൽമ ഹരിപ്പാട്, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ മണ്ഡലങ്ങളുടെ ചുമതലയാണ് വഹിക്കുന്നത്. ഫോൺ നമ്പർ: 7511176726. തിരഞ്ഞെടുപ്പ് ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക, വോട്ടെടുപ്പ് നീതിപൂർവവും സുതാര്യമാക്കുക തുടങ്ങിയ പ്രവർത്തനങ്ങൾക്കാണ് നിരീക്ഷകർ നേതൃത്വം നൽകുക. സ്ഥാനാർത്ഥികൾക്കും പാർട്ടികൾക്കും പൊതുജനങ്ങൾക്കും ആക്ഷേപങ്ങൾ നിരീക്ഷകരെ അറിയിക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |