SignIn
Kerala Kaumudi Online
Wednesday, 24 June 2026 10.15 PM IST

മദ്രസ കെട്ടിടം ഉദ്ഘാടനം

ambala

അമ്പലപ്പുഴ: വളഞ്ഞവഴി ആഞ്ഞിലിപ്പുറം മസ്ജിദുൽ ഫലാഹ് ഹൈദ്രൂസിയ മദ്രസയുടെ കെട്ടിട ഉദ്ഘാടനവും മതവിജ്ഞാന സദസും നടത്തി. കാക്കാഴം മുസ്ലിം ജമാ അത്ത് സെക്രട്ടറി സഹീദ് മാവുങ്കൽ ഉദ്ഘാടനം ചെയ്തു. നീർക്കുന്നം മസ്ജിദുൽ ഇജാബ ഇമാം സാജിദ് ബദ്രി കുമ്മനം മതപ്രഭാഷണം നടത്തി. മസ്ജിദുൽ ഫലാഹ് ഇമാം നിസാമുദ്ദീൻ ബാഖവി ദുആയും കെട്ടിട സമർപ്പണവും നടത്തി. ഇർശാദുൽ ഇസ്ലാം സംഘം പ്രസിഡന്റ് നൗഷാദ് ആഞ്ഞിലിപ്പുറം അധ്യക്ഷനായി. സെക്രട്ടറി റിയാസ് മുഹമ്മദ് കോയ, നാസിമുദ്ദീൻ മുസ്ലിയാർ തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL