SignIn
Kerala Kaumudi Online
Thursday, 16 July 2026 4.41 AM IST

റോഡ് അക്സസ്‌ ഫീ ഒഴിവാക്കണം

അമ്പലപ്പുഴ: ദേശീയപാതയിൽ നിന്ന് വ്യാപാരസ്ഥാപനങ്ങളിലേക്ക് കയറുന്നതിന് റോഡ് അക്സസ്‌ ഫീ നൽകണമെന്ന ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രിക്ക് യു.ഡി.എഫ് അമ്പലപ്പുഴ നിയോജക മണ്ഡലം ചെയർമാൻ കമാൽ എം. മാക്കിയിൽ നിവേദനം നൽകി. ദേശീയപാത വികസനുവുമായി ബന്ധപ്പെട്ട് ഭൂമിയും കെട്ടിടവും നൽകിയ വ്യാപാരികൾ ഇപ്പോൾ പ്രതിസന്ധിയിലാണ്. വ്യാപാര സ്ഥാപനങ്ങൾ പലതും അടച്ചുപൂട്ടി. പ്രവർത്തിക്കുന്നവയാകട്ടെ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഇങ്ങനെയുള്ള സാഹചര്യത്തിലാണ് സർവീസ് റോഡിൽ നിന്ന് വ്യാപാര സ്ഥാപനങ്ങളിലേക്ക് കയറുന്നതിന് റോഡ് അക്സസ്സ് പെർമിറ്റ് ഫീ നൽകേണ്ടിവരുന്നത്.വ്യാപാരി സമൂഹത്തിന്റെ നിലനിൽപ്പിനായി ഫീ പിൻവലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL