ആലപ്പുഴ:ഉമ്മൻചാണ്ടി കെയർ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ഉമ്മൻചാണ്ടി അനുസ്മരണ സമ്മേളനം18ന് വൈകിട്ട് 3.30ന് പൂങ്കാവ് പാരീഷ്ഹാളിൽ നടക്കും. കെ.സി വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്യും.ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് സി.കെ വിജയകുമാർ അദ്ധ്യക്ഷത വഹിക്കും.എ.ഡി തോമസ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. കെ.പി. സി.സി ഗവേഷണ നയകാര്യ വിഭാഗം ചെയർമാൻ ജെ.എസ് അടൂർ, യു. ഡി.എഫ് ജില്ലാ ചെയർമാൻ സി.കെ ഷാജിമോഹൻ,മാരാരിക്കുളം തെക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ഡി അംബുജാക്ഷൻ,പൂങ്കാവ് പള്ളി വികാരി ഫാ. സെബാസ്റ്റ്യന്‍ പുത്തൻപുരയ്ക്കൽ തുടങ്ങിയവർ സംസാരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |