ചേർത്തല: മുഹമ്മ പാതിരാമണൽ ദ്വീപിലേക്ക് കെ.എസ്.ആർ.ടി.സി ബസ് സർവീസ് ആരംഭിക്കണമെന്ന് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയും ഒരു ലക്ഷം കർഷക സമിതി സംസ്ഥാന പ്രസിഡന്റുമായ കെ.പി. ബൈജു ഗതാഗത മന്ത്രി സി.പി.ജോണിന് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. പാതിരാമണൽ ദ്വീപിലേക്ക് നിത്യേന നൂറുകണക്കിന് വിനോദസഞ്ചാരികളാണ് എത്തിച്ചേരുന്നത്. സംസ്ഥാന ഗവൺമെന്റ് പാതിരാമണൽ വികസനത്തിന് ബഡ്ജറ്റിൽ തുക ഉൾപ്പെടുത്തിയ സാഹചര്യത്തിൽ കൂടുതൽ വിനോദസഞ്ചാരികൾ എത്താൻ സാദ്ധ്യതയുള്ളതിനാൽ ആലപ്പുഴ,ചേർത്തല,വൈക്കം ഡിപ്പോയിൽ നിന്നും കെ.എസ്.ആർ.ടി.സി ബസ് സർവീസ് ആരംഭിക്കേണ്ടത് അനിവാര്യമാണെന്നും കെ.പി.ബൈജു പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |