ആലപ്പുഴ: പ്രവാസി പെൻഷൻ അടിയന്തിരമായി വിതരണം ചെയ്യാൻ മുഖ്യമന്ത്രി ഇടപെടണമെന്ന് പ്രവാസികോൺഗ്രസ് സംസ്ഥാന നേതൃയോഗം ആവശ്യപ്പെട്ടു. മൂന്ന് മാസത്തെ പെൻഷൻ കുടിശികയാണ്. കഴിഞ്ഞ സർക്കാർ കാലത്തെ 2024 മുതലുള്ള പതിനേഴായിരം പുതിയ പെൻഷൻകാർക്കുള്ള 85 കോടി രൂപയും കുടിശികയാണ്.
പെൻഷൻ തുകയിൽ ജീവിതം നയിക്കുന്ന പതിനായിരങ്ങൾ കഷ്ടപ്പാടിലാണ്. നോർക്ക ധനസഹായങ്ങളും ഇതേ സ്ഥിതിയിലാണ്. ഇക്കാര്യങ്ങൾ ബന്ധപ്പെട്ടവർ മുഖ്യമന്ത്രിയെ ധരിപ്പിക്കുന്നതിൽ വീഴ്ച വരുത്തിയിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്നും സംസ്ഥാന പ്രസിഡന്റ് ദിനേശ് ചന്ദന, ജനറൽ സെക്രട്ടറി സലിം പള്ളിവിള എന്നിവർ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |