SignIn
Kerala Kaumudi Online
Thursday, 16 July 2026 4.41 AM IST

റീൽ മത്സരം: തീയതി നീട്ടി

ആലപ്പുഴ: വായനമാസാചരണത്തിന്റെ ഭാഗമായി ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ജില്ലാഓഫീസിന്റെ നേതൃത്വത്തിൽ ‘എന്റെ പുസ്തകം’ പുസ്തകാസ്വാദന റീൽ മത്സരത്തിന് അപേക്ഷിക്കാനുള്ള തീയതി നീട്ടി. ഹൈസ്കൂൾ (എട്ടാംക്ലാസ് മുതൽ പ്ലസ് ടു വരെ), കോളേജ് വിദ്യാർത്ഥികൾക്ക് രണ്ട് വിഭാഗങ്ങളിലായാണ് മത്സരം.വായിച്ച പുസ്തകത്തെക്കുറിച്ചുള്ള ഒന്നരമിനുട്ടിൽ കവിയാത്ത ആസ്വാദന റീൽ വീഡിയോ തയ്യാറാക്കി ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ വാട്സ് ആപ്പ് നമ്പറിലേക്ക് (9074594578) അയക്കണം.പേരും വിലാസവും വിഭാഗവും ഫോൺനമ്പറും രേഖപ്പെടുത്തണം.മികച്ച രണ്ട് സ്ഥാനക്കാർക്ക് സമ്മാനവും ഫലകവും സർട്ടിഫിക്കറ്റും നൽകും.അവസാന തീയതി 17വൈകിട്ട് 5. ഫോൺ: 0477 2251349.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL