SignIn
Kerala Kaumudi Online
Tuesday, 21 July 2026 1.39 PM IST

ലോക കപ്പ് കണ്ടത് ബിഗ് സ്ക്രീനിൽ

കായംകുളം: ഫിഫ വേൾഡ് കപ്പിന്റെ ഫൈനൽ മൽസരങ്ങൾ കായംകുളം കണ്ടത് ബിഗ് സ്ക്രീനിൽ. സംസ്ഥാന എക്സൈസ് വകുപ്പ് വിമുക്തി മിഷന്റെയും ഓപ്പറേഷൻ തണ്ടറിന്റെയും ഭാഗമായി മയങ്ങില്ല കേരളം എന്ന സന്ദേശം ഉയർത്തിക്കൊണ്ട് ഇന്നലെ വൈകുന്നേരം മുതൽ കായംകുളം എൽമെക്സ് മൈതാനിയിലാണ് ബിഗ് സ്ക്രീൻ സജ്ജീകരീച്ചത്. എക്സ്സൈസ് വകുപ്പ് മന്ത്രി എം.ലിജു ആയിരുന്നു പ്രധാന സംഘാടകൻ. വൈകുന്നേരം മുതൽ ആലപ്പുഴ ബ്ലൂ ഡയമണ്ട്സിന്റെ ഗാനമേളയും, യുവാക്കൾക്ക് ആയി പെനാൽറ്റി ഷൂട്ടൗട്ട് മത്സരങ്ങളും സംഘടിപ്പിച്ചു. ഗാനമേളക്കുശേഷം ലോകകപ്പ് ഫുട്ബോൾ മാമാങ്കത്തിന്റെ ഫൈനൽ തത്സമയ സംപ്രേക്ഷണം ബിഗ് സ്ക്രീനിൽ പ്രദർശിപ്പിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL