
ആലപ്പുഴ: ലോകകപ്പിന്റെ ആവേശവും, ആഹ്ളാദത്തിന്റെ ഹാങ്ങ് ഓവർ പഠനത്തെ ബാധിക്കില്ലെന്ന ആശ്വാസവും കൂടിചേർന്നപ്പോൾ ഫുട്ബാൾ ലോകകപ്പ് ഫൈനൽ മത്സരം കുട്ടി ആരാധകർ ആഘോഷമാക്കി. ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സർക്കാർ ഔദ്യോഗിക അവധി പ്രഖ്യാപിച്ചതോടെ, കുട്ടികളോട് ' പോയി കിടന്നുറങ്ങ്' എന്ന് രക്ഷിതാക്കൾക്ക് ഭീഷണിപ്പെടുത്തേണ്ടിയും വന്നില്ല. അവധി പ്രഖ്യാപനം ഇന്നലെ രാവിലെ പുറത്തുവന്നതുമുതൽ കുട്ടിപ്പട വൻ ആവേശത്തിലായിരുന്നു. വിവരം അറിഞ്ഞ നിമിഷം മുതൽ കുട്ടികൾ പരസ്പരം ആഹ്ലാദം പങ്കുവയ്ക്കാൻ തുടങ്ങി. പ്രിയപ്പെട്ട ടീമുകളുടെ ജേഴ്സി അണിഞ്ഞും ഫ്ലെക്സ് ബോർഡുകൾ സ്ഥാപിച്ചുമാണ് മിക്കവരും ഫൈനൽ ആവേശത്തിനൊപ്പം ചേർന്നത്.
പരീക്ഷകളുടെയും പഠനത്തിന്റെയും തിരക്കുകൾക്കിടയിൽ ലോകകപ്പ് ഫൈനൽ നഷ്ടപ്പെടുമോ എന്ന പേടിയുണ്ടായിരുന്നു. അവധി കിട്ടിയതോടെ ആശ്വാസമായി
- എസ്. ആദി നാരായണൻ, എസ്.ഡി.വി സെൻട്രൽ സ്കൂൾ, ആലപ്പുഴ
ക്ലബിലെ ചേട്ടന്മാർക്കൊപ്പം വലിയസ്ക്രീനിൽ ഫൈനൽ ആസ്വദിച്ച് കാണാനായി. ഇന്ന് സ്കൂളിൽ പോകേണ്ട എന്ന് ഉറപ്പ് കിട്ടിയതിനാൽ പാട്ടും ഡാൻസുമൊക്കെയായി ഞങ്ങൾക്ക് അടിച്ചുപൊളിക്കാനായി
- എ.എസ്.ശിവ, എസ്.എൻ.ഡി.പി യു.പി.എസ്, കരുവാറ്റ
ഈ അവധി പ്രഖ്യാപനം ഞങ്ങൾക്ക് തന്ന സന്തോഷം ചെറുതല്ല. ഞങ്ങളുടെ മനസ്സറിഞ്ഞ സർക്കാരിന് ഒരുപാട് നന്ദി
- നെഹാൽ കൃഷ്ണ, അമൃത വിദ്യാലയം, ഹരിപ്പാട്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |