
ആലപ്പുഴ: എഴുപത് കഴിഞ്ഞ സർവ്വീസ് പെൻഷൻകാർക്ക് ആയിരം രുപ സ്പെഷ്യൽ കെയർ അലവൻസ് അനുവദിക്കണമെന്ന് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷണേഴ്‌സ് യൂണിയൻ ആലപ്പുഴ സനാതന യൂണിറ്റ് കൺവെൻഷൻ ആവശ്യപ്പെട്ടു. കൺവൻഷൻ യൂണിയൻ ജില്ലാ പ്രസിഡന്റ് എം.പ്രസാദ് ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് എഡ് വിൻ മാസിഡോ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.സോമനാഥപിള്ള,സെക്രട്ടറി കെ.ബി സാധുജൻ, പി.ടി ജോസഫ്, ടൗൺ ബ്ലോക്ക് സെക്രട്ടറി പി.ജയാനന്ദൻ, രക്ഷാധികാരികളായ എം.വി.മണി, ജി.ഗുരുദാസ് ,വി.പി മണിയൻ, വനിത ഉപസമിതി കൺവീനർ ഷീല സി. ലാൽ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |