ചേർത്തല: ദേശീയപാത ചേർത്തല കെ.വി.എം ആശുപത്രിക്ക് സമീപം കെ.എസ്.ആർ.ടി.സി സൂപ്പർ ഡീലക്സ് നിർത്തിയിട്ടിരുന്ന ജെ.സി.ബിയിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ എല്ലാവരും ആശുപത്രി വിട്ടു. ശനിയാഴ്ച രാത്രി 11.15 ഓടെയാണ് പുനലൂരിൽ നിന്ന് സുൽത്താൻ ബത്തേരിയിലേക്ക് പോകുകയായിരുന്ന ബസ് അപകടത്തിൽപ്പെട്ടത്. ബസ് ഡ്രൈവർ കം കണ്ടക്ടർമാരായ വയനാട് സ്വദേശി അലി (47), ഗിരീഷ് കുമാർ (48) എന്നിവർ ഉൾപ്പെടെ 19 പേർക്കാണ് പരിക്കേറ്റത്.ഗിരീഷ് കുമാറിന്റെ തോൾ എല്ലിനും യാത്രക്കാരിയും കൊടുങ്ങല്ലൂർ സ്വദേശിനിയുമായ രമണിക്കുട്ടിയുടെ (65) വിരലിനുമാണ് കൂടുതൽ പരുക്ക്. മറ്റുള്ളവർക്കെല്ലാം നിസാര പരുക്കുകളാണ്. എല്ലാവരും ഇന്നലെ രാവിലെ തന്നെ ആശുപത്രിയിൽ നിന്ന് മടങ്ങി. ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി റോഡിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു ജെ.സി.ബി. നിർമ്മാണം നടക്കുന്നതിന്റെ ഭാഗമായി റോഡിൽ മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കാത്തതും ജെ.സി.ബി കിടക്കുന്നത് ഡ്രൈവർ കാണാത്തതുമാണ് അപകടത്തിന് കാരണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |