SignIn
Kerala Kaumudi Online
Thursday, 13 August 2026 3.34 AM IST

നെഹ്‌റുട്രോഫി വള്ളംകളി: ഫേസ് പെയിന്റിംഗ് മത്സരം

ആലപ്പുഴ: മുഖഭാവങ്ങളുടെയും വികാരങ്ങളുടെയും വിവർത്തനമാണ് ഓരോ ചിത്രരചനയുമെന്ന് ഗാനരചയിതാവ് വയലാർ ശരത്ചന്ദ്ര വർമ്മ പറഞ്ഞു. 72ാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ പ്രചാരണാർത്ഥം പബ്ലിസിറ്റി കമ്മിറ്റി ഹയർസെക്കൻഡറി, കോളേജ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഫേസ് പെയിന്റിംഗ് മത്സരം ആലപ്പുഴ ബീച്ചിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.മഹേന്ദ്രൻ അദ്ധ്യക്ഷനായി. ജില്ലാ കളക്ടർ ഷാജി.വി.നായർ മുഖ്യ പ്രഭാഷണം നടത്തി.

ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ.എസ്.സുമേഷ്, പബ്ലിസിറ്റി കമ്മിറ്റി അംഗങ്ങളായ സി.പ്രദീപ്, എ.എൻ.പുരം ശിവകുമാർ, ഡോ.നെടുമുടി ഹരികുമാർ, കെ.നാസർ, നസീർ പുന്നയ്ക്കൽ, രമേശൻ ചെമ്മാപറമ്പിൽ, അബ്ദുൾ സലാം ലബ്ബ, പി.കെ.ബൈജു, എ.കബീർ, ഹരികുമാർ വാലേത്ത്, അഡ്വ. ജി മനോജ് കുമാർ തുടങ്ങിയവരും പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL