SignIn
Kerala Kaumudi Online
Thursday, 13 August 2026 3.34 AM IST

ഹെറോയിനും കഞ്ചാവുമായി യുവാവ് പിടിയിൽ

crime

ആലപ്പുഴ: ഹെറോയിനും കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി പിടിയിലായി. ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് പശ്ചിമ ബംഗാൾ മാൾഡ ജില്ലയിലെ ചന്ദ്പൂർ സ്വദേശിയായ സെഖ് അനിറുലിനെ (30) എക്സൈസ് പിടികൂടിയത്. ഇയാളിൽ നിന്ന് 53ഗ്രാം ഹെറോയിനും അഞ്ച് ഗ്രാം കഞ്ചാവും ഒരു കത്തിയും പിടിച്ചെടുത്തു. ആലപ്പുഴ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ കെ. അജയന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് എ. അജീബ്, സിവിൽ എക്‌സൈസ് ഓഫീസർ ജി. ദീപു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

English Summary

A 30-year-old man from West Bengal was arrested by the Excise Department with heroin and ganja during an inspection at Alappuzha Railway Station.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL