SignIn
Kerala Kaumudi Online
Thursday, 25 June 2026 11.29 AM IST

ദയാബായി സിനിമ പ്രദർശനവും സംവാദവും

dayabai

ആലുവ: ദയാബായിയുടെ ജീവിതാവിഷ്കാരം ദയാബായിയുടെ സാന്നിദ്ധ്യത്തിൽ ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജിൽ പ്രദർശിപ്പിച്ചു. കോളേജ് എൻ.എസ്.എസ്, എൻ.സി.സി. യൂണിറ്റുകൾ, എസ്.സി.എഫ്, ഫിലിം ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് പ്രദർശനം സംഘടിപ്പിച്ചത്. തുടർന്ന് ദയാബായി കുട്ടികളുമായി സിനിമയെ കുറിച്ചും ജീവിതത്തെ കുറിച്ചും സംവദിച്ചു. പ്രിൻസിപ്പൽ ഡോ.മിനി ആലീസ്, ചിത്രത്തിന്റെ സംവിധായകൻ ശ്രീവരുൺ, ലഫ്ടനന്റ് നിനോ ബേബി, ഡോ. അജലേഷ് ബി. നായർ തുടങ്ങിയവർ സംസാരിച്ചു. പാഠ്യപദ്ധതിയുടെ ഭാഗമായി വിവിധ ബയോപ്പിക്കുകൾ വിദ്യാർത്ഥികൾ പഠിക്കേണ്ട സാഹചര്യത്തിലാണ് 'ദയാബായി' എന്ന സിനിമ കോളേജിൽ പ്രദർശിപ്പിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, DAYABAI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL