കൊച്ചി: തിരഞ്ഞെടുപ്പ് ബോധവത്കരണത്തിന്റെ ഭാഗമായി ജില്ലാ കളക്ടർ ജി. പ്രിയങ്കയും അസിസ്റ്റന്റ് കളക്ടർ പാർവതി ഗോപകുമാറും കൊച്ചി വാട്ടർ മെട്രോയിൽ യാത്ര ചെയ്ത് വോട്ടർമാരുമായി സംവദിച്ചു. ഹൈക്കോർട്ട് വാട്ടർ മെട്രോ സ്റ്റേഷനിൽ നിന്ന് ഫോർട്ട് കൊച്ചി വാട്ടർ മെട്രോ സ്റ്റേഷനിലേക്കായിരുന്നു യാത്ര.
പരമാവധി വോട്ടർമാരെ പോളിംഗ് ബൂത്തിൽ എത്തിക്കുക എന്നതാണ് ലക്ഷ്യമെന്നും അതിനായി സമ്മതിദായകരോട് നേരിട്ട് വോട്ട് ചെയ്യേണ്ട ആവശ്യകതയെക്കുറിച്ച് സംസാരിക്കുകയാണ് യാത്രയിലൂടെ ഉദ്ദേശിച്ചതെന്ന് കളക്ടർ പറഞ്ഞു. കെ.എം.ആർ.എൽ എം.ഡി ലോക്നാഥ് ബെഹ്റയും ഒപ്പമുണ്ടായിരുന്നു. കോളേജ് വിദ്യാർത്ഥികൾക്കായി ഫോർട്ട് കൊച്ചിയിൽ സംഘടിപ്പിച്ച ട്രാഷ് ഹണ്ടിന്റെ വിജയികൾക്ക് ജില്ലാ കളക്ടർ സമ്മാനങ്ങൾ വിതരണം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |